
Malayalam Breaking News
ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന് മൂന്നു നായികമാരെ നൽകി ദുൽഖർ സൽമാൻ !
ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന് മൂന്നു നായികമാരെ നൽകി ദുൽഖർ സൽമാൻ !
Published on

By
ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. നിര്‍മാണ സംരംഭത്തിന്റെ പേരും ചിത്രത്തിന്റെ വിവരങ്ങളും ഉചിതമായ സമയത്ത് അറിയിക്കുമെന്നാണ് ദുല്‍ഖര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതിനകം ചിത്രത്തിന്റെ പേരും വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗ്രിഗറി ജേക്കബ്ബ് നായകനാകുന്ന ചിത്രത്തില്‍ മൂന്ന് നായികമാകാണ് ഉള്ളത്. അനുസിതാര, നിഖിലാ വിമല്‍, അനുപമ പരമേശ്വരന് എന്നിവര്‍ നായികമാരാകുന്നു. നവാഗതനായ ഷംസു സയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് അശോകന്റെ ആദ്യരാത്രി എന്ന് പേര് നിശ്ചയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സജാദ് കക്കു ഛായാഗ്രഹണവും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു.
ദുല്‍ഖറിന്റെ അടുത്ത സുഹൃത്താണ് ഗ്രിഗറി. അണിയറയിലും അഭിനയത്തിലും നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടന്ന പൂജ ചടങ്ങില്‍ ദുല്‍ഖര്‍ ഭാര്യ അമാലിനൊപ്പമാണ് എത്തിയത്. സണ്ണി വെയ്ന്‍, വിജയ രാഘവന്, ഗ്രിഗറി, ശേഖര്‍ മേനോന് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
3 heroines for jacob gregory’s movie produced by dulquer salmaan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...