ജയിച്ചുകയറി അർജുൻ …

ഹരിശ്രീ അശോകന്റെ മകനെന്ന മേൽവിലാസത്തിലാണ‌് സിനിമാലോകത്തേക്ക‌് അർജുന്റെ പ്രവേശനം. ഏഴുവർഷം മുമ്പ‌് ഓർക്കുട്ട‌് ഒരു ഓർമക്കൂട്ട‌് എന്നതായിരുന്നു ചിത്രം. നവാഗത സംവിധായകനൊരുക്കിയ ചിത്രം വേണ്ടത്ര വിജയിച്ചില്ല. പിന്നെ രണ്ടുവർഷത്തേക്ക‌് അർജുൻ സിനിമയിലില്ലായിരുന്നു. 2014 ൽ ടു ലെറ്റ‌് അമ്പാടി ടാക്കീസ‌് ആയിരുന്നു അടുത്ത ചിത്രം. അന്തരിച്ച നടൻ സൈനുദ്ദീന്റെ മകൻ സിനിലും അർജുനും നായകരായെത്തിയ ചിത്രം.
പിന്നെയും മൂന്നുവർഷം കഴിഞ്ഞ‌് നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധായകനായ പറവയിൽ അതിഗംഭീരമായി ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ‌് അർജുൻ തിരിച്ചെത്തിയത‌്. ഇതിലെ അഭിനയത്തിന‌് മികച്ച നവാഗത നടനുള്ള സൈമ പുരസ‌്കാരവും ലഭിച്ചു. തൊട്ടുപിന്നാലെ പോയവർഷം അർജുന്റേതായി ഇറങ്ങിയത‌് മൂന്നു ചിത്രങ്ങളാണ‌്.
ബി ടെക‌്, വരത്തൻ, മന്ദാരം എന്നീ മൂന്നിലും അഭിനയത്തിന്റെ വ്യത്യസ‌്ത തലങ്ങൾ കാഴ‌്ചവച്ച‌് അർജുൻ കൈയടി നേടി. വരത്തനിലെ നെഗറ്റീവ‌് ഷേഡുള്ള കഥാപാത്രം ഏറെ ശ്രദ്ധനേടി. അച്ഛന്റെ മേൽവിലാസം പതുക്കെവിട്ട‌് മലയാള സിനിമയിൽ തന്റേതായ ഇടം അർജുൻ നേടി.
ഇതിനിടെ എട്ടുവർഷം നീണ്ട പ്രണയം വിവാഹത്തിലുമെത്തി. എറണാകുളം സ്വദേശിനിയും ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥയുമായ നികിതയാണ‌് വധുവായത‌്. 2019ൽ അർജുൻ എത്തിയത‌് “ജൂണി’ലാണ‌്. ജൂണിലെ ആനന്ദ‌് ഏറെ ഹൃദ്യമായി അർജുൻ അവതരിപ്പിച്ചു. ജൂണിൽ പൊലീസ‌് കോൺസ‌്റ്റബിളായിട്ടാണ‌് എത്തിയതെങ്കിലും യൂണിഫോമിൽ സീനുകൾ വിരളമായിരുന്നു. എന്നാലിത്തവണ പൊലീസായിത്തന്നെയാണ‌് അർജുനെത്തുന്നത‌്. അനുരാഗ കരിക്കിൻവെള്ളത്തിനുശേഷം ഖാലിദ‌് റഹ‌്മാൻ സംവിധാനംചെയ്യുന്ന ഉണ്ടയിലാണ‌് അർജുൻ എത്തുന്നത‌്. മമ്മൂട്ടി നായകനാകുന്ന കോമഡി ആക‌്ഷൻ ചിത്രത്തിൽ ഗിരീഷ‌് ടി പി എന്നാണ‌് അർജുന്റെ കഥാപാത്രം.
മറ്റൊരു മികച്ച കഥാപാത്രമായിരിക്കുമിതെന്നാണ‌് പ്രേക്ഷകപ്രതീക്ഷ. നക‌്സൽ മേഖലയിൽ തെരഞ്ഞെടുപ്പ‌് ഡ്യൂട്ടിക്കെത്തുന്ന ഒരുസംഘം പൊലീസ‌് ഉദ്യോഗസ്ഥരുടെ കഥയാണ‌് ചിത്രം പറയുന്നത‌്. അർജുന്റെ ക്യാരക്ടർ പോസ‌്റ്റർ ഫേസ‌്ബുക്കിൽ റിലീസായതിന‌് വൻ സ്വീകാര്യതയാണ‌് ലഭിച്ചത‌്.
Arjun ashokan’s life…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക