
Interesting Stories
ടോവിനോയുടെ സൂപ്പർഹിറ്റ് ചിത്രം തീവണ്ടി തെലുങ്കിലേക്ക് ;റീമെയ്ക്ക് ചിത്രത്തിന്റെ പേരാണ് കിടിലം !!!
ടോവിനോയുടെ സൂപ്പർഹിറ്റ് ചിത്രം തീവണ്ടി തെലുങ്കിലേക്ക് ;റീമെയ്ക്ക് ചിത്രത്തിന്റെ പേരാണ് കിടിലം !!!

ടോവിനോ നായകനായെത്തി അദ്ദേഹത്തിന് മികച്ച കരിയർ ബ്രേക്ക് നൽകിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തീവണ്ടി.ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ‘തീവണ്ടി’ തെലുങ്കിലേക്ക് റീമേക് ചെയ്യുകയാണ്. പുകബണ്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് തീവണ്ടിയിലൂടെ ബമ്പർ ഹിറ്റ് ഗാനം ജീവാംശമായി സമ്മാനിച്ച കൈലാസ് മേനോന് തന്നെയാണ്.
അതേസമയം സൂര്യ തേജായിരിക്കും തെലുങ്കില്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. നായികയെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നെന്ന വാര്‍ത്ത പുറത്ത് വിട്ടത്.
തീവണ്ടിയില്‍ സംയുക്ത മേനോനായിരുന്നു നായിക. ആക്ഷേപഹാസ്യ ചിത്രത്തില്‍ ടോവിനോ പുകവലിക്ക് അടിമയായ ബിനീഷ് ദാമോധരന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം പ്രമേയമാക്കിയത്.
സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഗൗതം ശങ്കറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ആഗസ്ത് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
theevandi telugu remake
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക