‘ഒന്നര പൈസ പോലും ചിലവാക്കാത്ത മനുഷ്യനാണ്, പിന്നെയാണ് പൾസർ സുനിക്ക് ഒന്നര കോടി‘ – നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ..
Published on

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ. സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രീനിവാസൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘പൾസർ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷൻ കൊടുത്തെന്നാണ് പറയുന്നത്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചിലവഴിക്കില്ലെന്ന്’ ശ്രീനിവാസൻ പറഞ്ഞു. ദിലീപിനെ പിന്തുണച്ചതിനു പിന്നാലെ ഡബ്ല്യുസിസിക്ക് (വിമൻ ഇൻ സിനിമാ കലക്ടീവ്) എതിരെയും തുറന്ന വിമര്ശനം ഉന്നയിച്ചു.
‘ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. വേതനം ലഭിക്കുന്നത് താര – വിപണി മൂല്യമാണ്. നയൻതാരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര ആണുങ്ങൾക്ക് ലഭിക്കുന്നുണ്ട്.?’- ശ്രീനിവാസൻ ചോദിച്ചു.
Sreenivasan says about Dileep…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...