Connect with us

നാല് മണിക്കൂറെടുത്ത് പൂർത്തിയാക്കിയ മേക്കപ്പ്; 33 ഓളം ബോളിവുഡ് ചിത്രങ്ങൾക്ക് മേക്കപ്പ് ചെയ്ത ഇവരാണ് ഉയരെയിലെ പാർവതിയുടെ മേക്കപ്പിന് പിന്നിൽ

Malayalam Breaking News

മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി പ്രധാന വേഷത്തിലെത്തിയ ഉയരെ വളരെ മികച്ച പ്രകടനവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക കലാ രംഗത്തുള്ള നിരവധി പ്രമുഖർ ചിത്രത്തെ പുകഴ്ത്തികൊണ്ട് രംഗത്തുവന്നു. പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ആസിഡ് അറ്റാക്കിൽ നിന്നും പല്ലവിയുടെ അതിജീവന കഥ പറയുന്ന ചിത്രത്തിൽ പാർവതിയുടെ മേക്കപ്പിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. 33 ഓളം ബോളിവുഡ് ചിത്രങ്ങൾക്ക് മേക്കപ്പ് ഒരുക്കിയ സുബി ജോഹലും രാജീവ് സുബ്ബയുമാണ് അതിന് പിന്നിൽ.

പ്രോസ്തെറ്റിക് ആർട്ടിസ്റ്റുകളായ സുബിയും രാജീവും 10 വർഷമായി ഈ ഫീൽഡിലുണ്ട്. ബാംഗ്ലൂരിൽ ഡേർട്ടി ഹാൻഡ്‌സ് സ്റ്റുഡിയോയുമായി പ്രവർത്തിക്കുകയാണ് ഇരുവരും. ഇവരുടെ ആദ്യത്തെ മലയാളം സിനിമയാണ് ഉയരെ. ആദ്യം ഭാഷ ഒരു വിഷയമായിരുന്നു എന്നും പ്രൊഡ്യൂസർമാരിലൊരാളായ ഷെർഗ അത് കുറെയൊക്കെ മാറ്റി തന്നെന്നും സുബി പറഞ്ഞു. പാർവതിയെക്കൂടാതെ സുബിയും രാജീവും ആസിഡ് ആക്രമണത്തിനിരയായവരെ കാണുകയും അവരെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ഈ എഫ്ഫര്ട്ടുകൾ സിനിമയുടെ മികച്ച വിജയത്തിന് കാരണമാവുകയും ചെയ്തു.

മൂന്നു നാല് മണിക്കൂറോളം ഇരുന്നിട്ടാണ് മേക്കപ്പ് പൂർത്തിയാക്കിയത്. പല്ലവിയുടെ ഓരോ മാസത്തേയും പൊള്ളലിന്റെ ട്രാൻസ്ഫോർമേഷനും ആവശ്യമായിരുന്നു. പാർവതിയുടെ സഹകരണവും ക്ഷമയും വളരെയധികം സഹായിച്ചു. സുബി പറഞ്ഞു.

artist behind parvathy acid attack survivor look in uyare

More in Malayalam Breaking News

Trending

Recent

To Top