
Malayalam
റസലിങ് റിങ് പൊളിച്ചടുക്കി ദശമൂലം ദാമു ;മാരക എഡിറ്റിംഗിന് നന്ദി പറഞ്ഞു സുരാജ് വെഞ്ഞാറമൂട്
റസലിങ് റിങ് പൊളിച്ചടുക്കി ദശമൂലം ദാമു ;മാരക എഡിറ്റിംഗിന് നന്ദി പറഞ്ഞു സുരാജ് വെഞ്ഞാറമൂട്

സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് സുരാജിന്റെ ദാമുവും ജനപ്രിയനായി മാറിയത്. സമൂഹ മാധ്യമങ്ങളില്‍ വരാറുളള മിക്ക ട്രോളുകളിലും ദശമൂലം ദാമുവും സ്ഥിര സാന്നിദ്ധ്യമാകാറുണ്ട്.സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയുടെ ചട്ടമ്ബിനാട് എന്ന സിനിമയിലെ കഥാപാത്രം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു.
ദാമുവിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ റെസലിംഗ് റിങ്ങിലാണ് ദശമൂലം എത്തിയിരിക്കുന്നത്. പുതിയ ട്രോള്‍ കണ്ട് സാക്ഷാല്‍ സുരാജ് വെഞ്ഞാറമൂട് തന്നെ ഞെട്ടിയിരുന്നു. വീഡിയോ ചെയ്ത ശ്രീരാജ് എന്നയാള്‍ക്ക് നന്ദി പറഞ്ഞും എഡിറ്റിങ് വിരുതിനെ നമിച്ചുമാണ് സുരാജ് ഫേസ്ബുക്കില്‍ എത്തിയിരുന്നത്.
ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമ ആലോചനയിലുണ്ടെന്ന് മുന്‍പ് സംവിധായകന് ഷാഫി അറിയിച്ചതും എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു.ചടമ്ബിനാട്ടിലെ സുരാജിന്റെ രംഗങ്ങള്‍ക്ക് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും അത് മാറ്റാതെ പ്രേക്ഷകര്‍ കണ്ടിരിക്കാറുണ്ട്.
Dhamu WWEഎഡിറ്റിംഗ് ഹൊ നമിച്ചു…Thank You Sreeraj For this Video 😀
Gepostet von Suraj Venjaramoodu am Montag, 29. April 2019
suraj venjaaramood congrats the editing team of dasamoolam damu wrestling version
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...