ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിൽ നടി പാർവതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ .പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു. അതേസമയം ചിത്രത്തിലെ കഥാപാത്രത്തിനായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത് .
മേക്കപ്പ് ചെത്തതിനെ പറ്റിയും അപ്പോൾ അനുഭവിച്ച ശാരീരിക മാനസിക പ്രശ്നങ്ങളെ പറ്റിയും പറയുകയാണ് പാർവതി .കഥാപാത്രത്തിന്റെ മേക്കപ്പ് ദിവസവും മൂന്നും നാലും മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കിയത്. ആല്‍ക്കഹോളും അസെറ്റോണും തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള മേക്കപ്പ് ആണ് ഉപയോഗിച്ചിട്ടുള്ളത്. 19 മണിക്കൂറോളം ഈ മേക്കപ്പ് ഇട്ടാണ് അഭിനയിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാനും കെമിക്കലുകള്‍ തന്നെ വേണം. ആറ് മണിക്കൂര്‍ ഇടവേളയില്‍ വീണ്ടും ഇതേ മേക്കപ്പ് ചെയ്യണം. മേക്കപ്പ് ഇട്ടതിന് ശേഷമുള്ള ശാരീരികമായ പരിമിതികളുണ്ട്. അധികം സംസാരിക്കാന്‍ കഴിയില്ല, ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ലായിരുന്നു’ എന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘തന്റെ മേക്കപ്പിനെക്കുറിച്ച് സെറ്റില്‍ എല്ലാവര്ക്കും അറിയാമായിരുന്നു. എന്നിട്ടും അവര്‍ക്ക് എന്നെ കാണുമ്ബോള്‍ ഞെട്ടലുണ്ടാകുന്നു. അതെനിക്ക് ബുദ്ധമുട്ടുണ്ടാക്കിയിരുന്നു. അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്, ആസിഡ് അറ്റാക്കിന് ഇരകളായവര്‍ എങ്ങനെ ജീവിക്കുന്നു എന്ന്’ പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലി, ടൊവീനോ തോമസ്, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മനു അശോകാണ് ചിത്രത്തിന്റെ സംവിധായകന്.
parvathi about her makeover for uyare movie character pallavi
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....