Connect with us

വരുന്നത് വമ്പൻ ചിത്രങ്ങൾ ; ഒപ്പം രണ്ടു വര്ഷം മാറ്റി വച്ച ഡിങ്കനും – 2018ൽ പതുങ്ങിയെങ്കിൽ 2019ൽ കുതിക്കും ! ഇനി ദിലീപിന്റെ സമയം !

Articles

വരുന്നത് വമ്പൻ ചിത്രങ്ങൾ ; ഒപ്പം രണ്ടു വര്ഷം മാറ്റി വച്ച ഡിങ്കനും – 2018ൽ പതുങ്ങിയെങ്കിൽ 2019ൽ കുതിക്കും ! ഇനി ദിലീപിന്റെ സമയം !

വരുന്നത് വമ്പൻ ചിത്രങ്ങൾ ; ഒപ്പം രണ്ടു വര്ഷം മാറ്റി വച്ച ഡിങ്കനും – 2018ൽ പതുങ്ങിയെങ്കിൽ 2019ൽ കുതിക്കും ! ഇനി ദിലീപിന്റെ സമയം !

മലയാള സിനിമയിൽ ഏറ്റവും വിമർശനങ്ങളും വിവാദങ്ങളും അഭിമുഖീകരിച്ച മറ്റൊരു നായകൻ ഇല്ല. അതാണ് ദിലീപ്. പക്ഷെ ഒരിടത്തും അദ്ദേഹം തളർന്നില്ല. വളരെ ശക്തമായി കുതിച്ചുയരുകയായിരുന്നു ദിലീപ്. 2018 ൽ അദ്ദേഹത്തിന്റേതായി എത്തിയത് കമ്മാര സംഭവം മാത്രമാണ് . തിരിച്ചു വരവ് ഉറപ്പിച്ച ചിത്രം കൂടിയാണ് അത്.

2017 ൽ രാമലീലയും 2018 ൽ കമ്മാര സംഭവവും എത്തി. പക്ഷെ ഒറ്റ ചിത്രങ്ങളിൽ ഒതുക്കി തിരിച്ചു വരവ് അറിയിച്ചു മാത്രം മടങ്ങി ദിലീപ്. എന്നാൽ 2019 അക്ഷരാർത്ഥത്തിൽ ദിലീപിന്റെ വര്ഷമാണെന്നു പറയാം. കാരണം , വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് .2019 ൽ തുടക്കത്തിൽ കോടതി സമക്ഷം ബാലൻ വക്കീൽ എത്തി.

2018ൽ കമ്മാര സംഭവം എന്ന ഒറ്റ ചിത്രം മാത്രാണ് ദിലീപിന്റേതായി പുറത്ത് ഇറങ്ങിയതെങ്കിൽ ഇപ്പോൾ 2019 ഒരേസമയം മൂന്ന് ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ ദിലീപ് ഇപ്പോൾ ജാക്ക് ഡാനിയേൽ ലൊക്കേഷനിലാണ് എന്നാണ് അറിയുന്നത്.

റാഫിയുടെ തിരക്കഥയിൽ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ഡിങ്കൻ 2020 വിഷുവിനു തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. ഇത് ദിലീപിന്റെ കരിയർ ബെസ്റ്റ് ചിത്രവുമാകാം . കാരണം രണ്ടു വർഷമാണ് ചിത്രത്തിനായി ദിലീപ് മാറ്റി വച്ചത്.

മറ്റൊരു ചിത്രമാണ് അനു സിത്തര നായികയാകുന്ന ശുഭരാത്രി . വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയുള്ളതാണ് . ബാലൻ വക്കീലിനു ശേഷം ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്.

ആക്ഷൻ കിങ് അർജുനോടൊപ്പം ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയൽ. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.സ്പീഡ് ട്രാക്കിനു ശേഷം ദിലീപും സംവിധായകൻ എസ് എൽ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയൽ.

എന്തായാലും ഒന്ന് പതുങ്ങിയെങ്കിലും കുതിച്ചുയരാനുള്ള പുറപ്പാടിലാണ് ദിലീപ് . വിമര്ശങ്ങളിൽ തളരാതെ ദിലീപ് ഇനി വരുന്ന നാളുകൾ തന്റേതാക്കി വെന്നിക്കൊടി തിരികെ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് .

dileep’s 2019 projects

Continue Reading
You may also like...

More in Articles

Trending

Recent

To Top