Connect with us

ജീവിതത്തിൽ താൻ കണ്ടറിഞ്ഞ “ഒരു യമണ്ടൻ പ്രേമകഥ ‘യെ പറ്റി ദുൽഖർ സൽമാൻ പറയുന്നു

Articles

ജീവിതത്തിൽ താൻ കണ്ടറിഞ്ഞ “ഒരു യമണ്ടൻ പ്രേമകഥ ‘യെ പറ്റി ദുൽഖർ സൽമാൻ പറയുന്നു

ജീവിതത്തിൽ താൻ കണ്ടറിഞ്ഞ “ഒരു യമണ്ടൻ പ്രേമകഥ ‘യെ പറ്റി ദുൽഖർ സൽമാൻ പറയുന്നു

തീയറ്ററിൽ ഇപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഒരിടവേളക്ക് ശേഷം ദുൽഖർ സൽമാൻ നായകൻ ആയി എത്തിയ ‘ഒരു യമണ്ടൻ പ്രേമകഥ ‘.ദിവസങ്ങൾ കൂടുന്തോറും ചിത്രം കാണാനുള്ള പ്രേക്ഷകരുടെ തിരക്കും കൂടി വരികയാണ് . അതിശയിപ്പിക്കുന്ന ഒരു പ്രണയ കഥ നർമ്മങ്ങൾ സമം വിതറി നല്ലൊരു കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം .

ദുൽഖർ ചെയ്ത മിക്ക കഥാപാത്രവും ഒരു ഫോറിൻ ടച് ഉള്ളതോ ,നാട് വിട്ടു പോകുന്നതോ ഒക്കെ ആയ രീതിയിൽ എന്നാണ് പൊതുവെ ഉള്ള സംസാരം .എന്നാൽ അതിൽ നിന്ന് എല്ലാം എന്തുകൊണ്ടും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത് .ആരും ഇഷ്ട്ടപെട്ടുപോകുന്ന വീടിനെയും നാടിനെയും ചില നൊസ്റാൾജിയകളെയും ഇഷ്ടപ്പെടുന്ന ഒരു നാട്ടിന്പുറത്തു കാരനായ ലല്ലു എന്ന കഥാപാത്രത്തിനാണ് ദുൽഖർ ‘ഒരു യമണ്ടൻ പ്രേമകഥ ‘എന്ന ചിത്രത്തിലൂടെ ജീവൻ പകർന്നിരിക്കുന്നത് .

ഈയിടെ റെഡ് എഫ് എം നു നൽകിയ ഒരു അഭിമുഖത്തിലാണ് ദുൽഖർ തൻറെ മനസ്സ് തുറന്നതു .തന്റെ ജീവിതത്തിൽ താൻ എസ്‌ക്ലൂസിവ് ആയി കണ്ട യമണ്ടൻ പ്രേമകഥ എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ദുൽഖർ മറുപടി നൽകിയത് .തന്റെ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും സ്നേഹം തന്നെ ആണ് താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ യമണ്ടൻ പ്രേമകഥ എന്നായിരുന്നു ദുൽഖർ സൽമാന്റെ മറുപടി .ഒരു ദിവസം വിളിച്ചില്ലെങ്കിലോ തമ്മിൽ കണ്ടില്ലെങ്കിലോ വലിയ പരിഭവമാണ് രണ്ടു പേർക്കും എന്നാണ് ദുൽഖർ സൽമാൻ പറയുന്നത് .

നിഷ്കളങ്കനായ ലല്ലുവിനെയും അവന്റെ ചാവേറുകൾ എന്ന് അറിയപ്പെടുന്ന കൂട്ടുകാരെയും പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ് .ഇടയ്ക്കിടെ പൊട്ടിച്ചിരിപ്പിച്ച സൗബിൻ സാഹിറും ‘വിക്കി ‘ എന്ന തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിരിക്കുകയാണ് .വിഷ്ണു ഉണ്ണികൃഷ്ണന്റെ അന്ധനായുള്ള കഥാപാത്രവും ഏറെ മികച്ചതാണ് .സലിം കുമാർ അഭിനയം കൊണ്ട് ഞെട്ടിച്ചും പൊട്ടിചിരിപ്പിച്ചും ഒരു തിരിച്ചു വരവ് തന്നെ ആണ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത് .

പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ചു കൊണ്ടായിരുന്നു ഒരു ഇടവേളയ്ക്കു ശേഷം ദുൽഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് .ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചാണ് ചിത്രം മുന്നേറുന്നത് .ഈ അവധിക്കാലം കുട്ടികളുമായി കുടുംബ സമേതം അടിച്ചു പൊളിക്കാൻ പറ്റിയ ഒരു മാസ് കോമഡി എന്റർറ്റൈനെർ തന്നെ ആണ് ഹൗസ് ഫുൾ ആയി പ്രദര്ശനം നടന്നു കൊണ്ടിരിക്കുന്ന ‘ഒരു യമണ്ടൻ പ്രേമകഥ ‘.

dulquer salman about an yamandan premakadha in his real life

More in Articles

Trending

Recent

To Top