
Malayalam Breaking News
തിരിച്ചുവരവ് വെറുതെ ആയില്ല,ഉയരെ പറന്ന് പാർവതി ;പടം സുപ്പർഹിറ്റ് !!!
തിരിച്ചുവരവ് വെറുതെ ആയില്ല,ഉയരെ പറന്ന് പാർവതി ;പടം സുപ്പർഹിറ്റ് !!!
Published on

ഒരിടവേളക്ക് ശേഷം പാർവതി തിരുവോത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമ ഉയരെ ഇന്ന് റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആസിഡ് ആക്രണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഉയരെ. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആസിഡ് അക്രമണത്തിനിരയാവുകയും പിന്നീട് ആഗ്രഹത്തിന് മങ്ങലേൽക്കുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്.
പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.
ഒട്ടേറെ ഉദ്വേഗ ജനകമായ കഥാ സന്ദർഭങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത് എന്നും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന തരത്തിൽ ആണ് ഇതിന്റെ മേക്കിങ് എന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
രഞ്ജി പണിക്കർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ, സിദ്ദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളീധരനും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും ആണ്. മഹേഷ് നാരായണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.
uyare movie relesed
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...