Connect with us

മോഹൻലാലിന്റെ ലൂസിഫർ കണ്ടാണ് ടെൻഷൻ കുറച്ചത്, ഇനി മമ്മൂട്ടിയുടെ മധുരരാജാ കാണണം -അൽഫോൻസ് കണ്ണന്താനം !!!

Malayalam Breaking News

മോഹൻലാലിന്റെ ലൂസിഫർ കണ്ടാണ് ടെൻഷൻ കുറച്ചത്, ഇനി മമ്മൂട്ടിയുടെ മധുരരാജാ കാണണം -അൽഫോൻസ് കണ്ണന്താനം !!!

മോഹൻലാലിന്റെ ലൂസിഫർ കണ്ടാണ് ടെൻഷൻ കുറച്ചത്, ഇനി മമ്മൂട്ടിയുടെ മധുരരാജാ കാണണം -അൽഫോൻസ് കണ്ണന്താനം !!!

തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ കുടുംബസമേതം മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ കണ്ട് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ജീവിതത്തില്‍ ഇതൊക്കെയാണ് സന്തോഷമെന്നും താന്‍ മോഹന്‍ലാല്‍ ആരാധകനാണെന്നും കണ്ണന്താനം പറഞ്ഞു. മമ്മൂട്ടിയോട് വ്യക്തിപരമായ വിരോധമില്ലെന്നും മധുരരാജയും താന്‍ കാണുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ കണ്ടാണ് കണ്ണന്താനം ടെൻഷൻ കുറച്ചതത്രെ. ” ജീവിതത്തിൽ ഇതൊക്കെയാണ് സന്തോഷം. ഞാൻ മോഹൻലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോട് വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണണം – അൽഫോൺസ് കണ്ണന്താനം പറയുന്നു.

എറണാകുളം മണ്ഡലത്തിലെ വോട്ടിംഗ് സമയത്ത് അവിടെയുള്ള ഇടത് – വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും നല്ലതാണെന്ന് അവരുടെ കൂടെ നിന്ന് കൊണ്ട് പറഞ്ഞ മമ്മൂട്ടിക്കെതിരെ കണ്ണന്താനം രംഗത്ത് വന്നിരുന്നു. ഇലക്ഷൻ സമയത്ത് അങ്ങനെയൊന്നും മമ്മൂട്ടിയെ പോലെ വലിയ ഒരാൾ പറയാൻ പാടില്ലായിരുന്നു എന്നാണ് അൽഫോൺസ് പ്രതികരിച്ചത്. മൂന്നാമത്തെ സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന തന്നെ പരിഹസിക്കുന്നത് പോലെയായി മമ്മൂട്ടിയുടെ പരസ്യ പ്രസ്താവന എന്നും അൽഫോൺസ് പരാമർശം നടത്തിയിരുന്നു.

alphonse kannanthanam watch lucifer

More in Malayalam Breaking News

Trending

Recent

To Top