കലാഭവൻ മണിയുടെ വേഷം ആവശ്യപ്പെട്ട് സമീപിച്ചത് ഈ സൂപ്പർ താരങ്ങൾ ! – വിനയൻ പറയുന്നു
By
കലാഭവൻ മണി നിരൂപക പ്രശംസ നേടിയ ചിത്രമാണ് വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. സിനിമയുടെ ചരിത്ര വിജയം തമിഴ് സിനിമ സിനിമാ ലോകത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു..ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം തമിഴ് സൂപ്പര്‍ താരങ്ങളുടെ മനസ്സില്‍ വലിയൊരു ഇമേജ് സൃഷ്ടിച്ചിരുന്നു, സിനിമ കണ്ട ശേഷം തമിഴില്‍ നിന്ന് നിരവധി സൂപ്പര്‍ താരങ്ങള്‍ സിനിമ ചെയ്യണമെന്നു പറഞ്ഞു തന്നെ സമീപിച്ചതായി വിനയന്‍ തുറന്നു പറയുന്നു.
”വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം ചെയ്യണമെന്നു പറഞ്ഞു തമിഴില്‍ നിന്ന് ആദ്യം വിളിക്കുന്നത് നടന്‍ പാര്‍ഥിപനാണ്. പിന്നീടു പ്രകാശ് രാജ് വിളിച്ചിരുന്നു, പക്ഷെ ചിത്രം തമിഴില്‍ ചെയ്യാന്‍ ഞാന്‍ ആ സമയം സന്നദ്ധനായിരുന്നില്ല അതിന്റെ കാരണം കമല്‍ഹാസന്‍ തമിഴില്‍ ചെയ്ത അന്ധവേശം അവിടുത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല’, വിനയന്‍ പറയന്നു.
പിന്നീട് വിക്രമിനെ നായകനാക്കി കാശി എന്ന പേരില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് വിനയന്‍ സംവിധാനം ചെയ്തു, കാശി ശ്രദ്ധിക്കപ്പെടുകയും വിക്രമിന് കോളിവുഡില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു, 2001-ല്‍ പുറത്തിറങ്ങിയ കാശിയില്‍ കാവേരിയും കാവ്യ മാധവനുമാണ് വിക്രമിന് പുറമേ ലീഡ് റോള്‍ ചെയ്തത്, മലയാളത്തില്‍ പ്രവീണ ചെയ്ത വേഷമാണ് തമിഴില്‍ കാവ്യ ചെയ്തത്, ഇളയരാജയയായിരുന്നു കാശിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
vinayan about kalabhavan mani’s role in vasanthiyum lakshmiyum pinne njanum