
Malayalam Breaking News
ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ;ഒരു യമണ്ടൻ പ്രേമകഥയുടെ ആദ്യ പകുതിക്ക് മികച്ച പ്രതികരണം
ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ;ഒരു യമണ്ടൻ പ്രേമകഥയുടെ ആദ്യ പകുതിക്ക് മികച്ച പ്രതികരണം
Published on

ഇന്ന് റിലീസ് ചെയ്ത ഒരു യമണ്ടൻ പ്രേമകഥയുടെ ആദ്യ പകുതിക്ക് മികച്ച പ്രതികരണം. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. യുവ താരം ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിന്റെ ആദ്യ പകുതിക്കു ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തിയ ദുൽഖർ സൽമാന് ആരാധകർ വമ്പൻ വരവേൽപ്പ് ആണ് നൽകുന്നത്. കയ്യടികളും ആർപ്പു വിളികളും ആയി ആരാധകർ ഏറ്റെടുക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം സംയുക്ത മേനോൻ, നിഖില വിമൽ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. യുവാക്കൾക്ക് ഒപ്പം കുടുംബ പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുക്കും എന്ന സൂചനയാണ് ചിത്രത്തിൻറെ ആദ്യ പകുതി നമ്മുക്ക് തരുന്നത്.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു കളർഫുൾ എന്റർടൈനേർ തന്നെയാവും എന്ന ഉറപ്പ് ആദ്യ പകുതി തന്നെ പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു.
oru yamandan premakadha first half review
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...