ഹെലികോപ്റ്റര്‍ കിട്ടിയില്ല; വോട്ട് ചെയ്യാനാകാതെ സുരേഷ്ഗോപി.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് ഇക്കുറി തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനായില്ല. തൃശൂരില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് തിരക്കിലായിരുന്ന താരം വൈകീട്ട് തനിക്ക് വോട്ടുള്ള തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്കൂളില്‍ എത്തിച്ചേരാമെന്ന് കരുതിയിരുന്നെങ്കിലും അവിടെ എത്തിച്ചേരാന്‍ താരത്തിന് കഴിഞ്ഞില്ല.
പോളിങ് ദിവസം രാവിലെ തൃശൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ തന്നെ തൃശൂരില്‍ തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര്‍ ശരിയായില്ലാത്തതാണ് വോട്ടിങ് ചെയ്യാതിരിക്കാന്‍ കാരണമായിരിക്കുന്നത്.
തൃശൂരില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടുവെങ്കിലും ‘സാങ്കേതിക’ കാരണം പറഞ്ഞ് പലരും ഒഴിവായി. പ്രചാരണത്തിനും മറ്റുമായി ഉണ്ടായിരുന്ന ഹെലികോപ്റ്ററാകട്ടെ ഇലക്ഷന് കമ്മീഷന് ഇടപെട്ടതിനെതുടര്‍ന്ന് ഉപയോഗിക്കാനുമായില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.
Suresh Gopi cant poll his Vote….
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...