Malayalam Articles
തനി നാട്ടിൻപുറത്തുകാരനായി പ്രേക്ഷകരിൽ ഗൃഹാതുരത്വത്തിന്റെ ആവേശം നിറച്ചു “ലല്ലു” നാളെ തീയറ്ററുകളിൽ എത്തുന്നു
തനി നാട്ടിൻപുറത്തുകാരനായി പ്രേക്ഷകരിൽ ഗൃഹാതുരത്വത്തിന്റെ ആവേശം നിറച്ചു “ലല്ലു” നാളെ തീയറ്ററുകളിൽ എത്തുന്നു
ആരാധകർ എല്ലാം തന്നെ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ ‘.നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് എന്ന പ്രത്യേകതയും ഉണ്ട് .നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റെ ആണ് ചിത്രം.
ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് ലുക്കും പഞ്ച് ഡയലോഗും എല്ലാം ഉൾപ്പെടുന്ന ചിത്രങ്ങൾ എപ്പോഴും ആകാംശയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമായ ലല്ലു വിനെയാണ് ദുൽഖർ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് .ലല്ലു എന്ന ആ കഥാപാത്രത്തെ പറ്റി ദുൽഖർ പറയുന്നത് ഇങ്ങനെയാണ് -ആദ്യാവസാനം വരെ കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഇതിലെ ലല്ലു. വളരെ ആസ്വദിച്ചാണ് ആദ്യാവസാനം വരെ അഭിനയിച്ചത്. മുമ്ബ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണിത്. വീട്ടുകാരുമായി ഉടക്കി ബാഗ് തൂക്കി പോകുന്നില്ല, നഗരവാസിയല്ല, ഗ്രാമീണനാണ്. ബൈക്ക് അല്ല, സൈക്കിളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. മുഴുവന്‍ സമയം മുണ്ടുടുത്തു നടക്കുന്നു. ലല്ലു നമ്മളെയെല്ലാവരെയും ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകും.’
ദുൽഖറിന്റെ നാടൻ ഡയലോഗിൽ ഓരോ മലയാളിയും ആഹ്ളാദിക്കുന്ന ഒരു കിടിലൻ ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്ചിത്രത്തിന്റെ പുറത്തിറങ്ങിയ രണ്ടാം ടീസർ നു വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ ലഭിച്ചത് .. ടീസറിൽ ജോൺസൺ മാഷിന്റെ പാട്ടിനൊത്ത് ദുൽഖർ പറയുന്ന മഴ, ചായ, ജോൺസൺ മാഷ് കോമ്പിനേഷൻ എല്ലാവരെയും ഒന്ന് കോരിത്തരിപ്പിക്കും. ടീസർ ജോൺസൺ മാഷിന് സമർപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
മാസ്സും കോമെടിയും പഞ്ച് ഡയലോഗുകളും എല്ലാം സമം നിൽക്കുന്ന ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ തന്നെ ആകും ചിത്രം., സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവര്‍ ആണ് നായികാ വേഷങ്ങളിൽ എത്തുന്നത് . നാദിർഷയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.
സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചു തമാശയും ഗൃഹാതുരത്വവും വർണാഭമായ പാട്ടുകളുമായി കൊണ്ട് തീയറ്ററുകൾ ഇളക്കി മറിക്കാനായി 25 നു നാളെ ആണ് ചിത്രം തീയറ്ററുകയിൽ എത്തുന്നത് .
oru yamandan premakadha releasing on 25th april