സമ്മതി ദാനാവകാശം വിനിയോഗപ്പെടുത്തി വൻ താരനിര
Published on

സമ്മതി ദാനാവകാശം വിനിയോഹപ്പെടുത്തി മലയാള സിനിമാതാരങ്ങളും. മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മലയാളത്തിൻ്റെ താരചക്രവര്‍ത്തി മോഹൻലാലും കൊച്ചിയിലും തിരുവനന്തപുരത്തുമായി വോട്ട് രേഖപ്പെടുത്തി.
അതിരാവിലെ തന്നെ നടൻ ടൊവിനോ തോമസ് ചാലക്കുടി മണ്ഡലത്തിലും തൻ്റെ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കൂടാതെ നടൻമാരായ അജു വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദൻ, ധര്‍മ്മജൻ ബോൾഗാട്ടി, ധനേഷ് ആനന്ദ് ബാബുരാജ് നടിമാരായ രേഷ്മ അന്ന രാജൻ, അപര്‍ണ പാലമുരളി, ഭാമ, ലെന, സരയൂ ഗായികമാരായ ജ്യോത്സ്ന, സയനോര എന്നിവരും തങ്ങളുടെ വോട്ടവകാശം വിനിയോഗപ്പെടുത്തി.
അതോടൊപ്പം കറുകച്ചാൽ എൻഎസ്എസ് ബോയ്സ് സ്കൂളിലെത്തി നടൻ കോട്ടയം നസീർ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടി കൊച്ചിയിലാണ് തൻ്റെ വോട്ടവകാശം വിനിയോഗപ്പെടുത്തി. രാവിലെ തൻ്റെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ചെയ്തിറങ്ങുമ്പോൾ എറണാകുളത്തെ രണ്ട് മുഖ്യ സ്ഥാനാര്‍ത്ഥികളെയും കണ്ട ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
രണ്ടുപേരും വേണ്ടപ്പെട്ടവരാണെന്നും എന്നാൽ വ്യക്തിപരമായ ചില താത്പര്യങ്ങൾ മൂലം ഒരാൾക്ക് വോട്ട് കുത്തിയിട്ടുണ്ടെന്നും എല്ലാവരും വോട്ടവകാശം വിനിയോഗപ്പെടുത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. വോട്ട് ചെയ്യാതിരിക്കരുതെന്നും വോട്ട് നമ്മുടെ അധികാരമാണ്, അവകാശമല്ലെന്നും മമ്മൂട്ടി പറഞ്ഞു.
എല്ലാവരും വോട്ട് ചെയ്യുക എന്ന അധികാരം ആത്മാര്‍ത്ഥമായി കൃത്യമായി പാലിക്കുക എന്ന നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് നൽകിയാണ് പോളിങ് ബൂത്ത് വിട്ടത്.
അതേസമയം മലയാളത്തിൻ്റെ താരചക്രവര്‍ത്തിയും തിരുവനന്തപുരത്തെത്തി വോട്ട് രേഖപ്പെടുത്തി.
ഒരു മണിക്കൂര്‍ സാധാരണക്കാര്‍ക്കൊപ്പം ക്യൂവിൽ കാത്തു നിന്ന ശേഷമാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ടിങ് യന്ത്രം കേടായതിനെ തുടർന്നാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഒരു മണിക്കൂർ ക്യൂവിൽ കാത്തു നിന്നത്.
തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവൻമുകൾ സ്കൂളിലാണ് താരം തൻ്റെ സമ്മിതിദാനാവകാശം വിനിയോഗപ്പെടുത്താൻ എത്തിയത്.
രാവിലെ 7മണിയ്ക്ക് വോട്ടുചെയ്യാനെത്തിയ താരം ക്യൂവിൽ തൻ്റെ ഊഴത്തിനായി കാത്ത് നിൽക്കുകയായിരുന്നു. അതിനിടെ 7.15ഓടെ യന്ത്രം കേടാവുകയും തുടര്‍ന്ന് 8.15 വരെ ക്യൂവിൽ കാത്തു നിന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് മോഹൻലാൽ മടങ്ങിയത്.
Celebreties vote..
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...