Malayalam Breaking News
ഇടം വലം നിൽക്കുന്ന ഈ രണ്ട് പേരും (രാജീവ് – ഹൈബി) എനിക്ക് വേണ്ടപ്പെട്ട ആൾക്കാരാണ്,പക്ഷെ എനിക്ക് ഒരു വോട്ടെ ഒള്ളൂ-മമ്മൂട്ടി !!!
ഇടം വലം നിൽക്കുന്ന ഈ രണ്ട് പേരും (രാജീവ് – ഹൈബി) എനിക്ക് വേണ്ടപ്പെട്ട ആൾക്കാരാണ്,പക്ഷെ എനിക്ക് ഒരു വോട്ടെ ഒള്ളൂ-മമ്മൂട്ടി !!!
2019 ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടിംഗ് കനത്ത പോളിങ്ങോടെ പുരോഗമിക്കുകയാണ്. സിനിമ താരങ്ങളടക്കം പ്രമുഖർ വോട്ട് ചെയ്തുകഴിഞ്ഞു. എറണാകുളം മണ്ഡലത്തിൽ നടൻ മമ്മൂട്ടിയും വോട്ടു ചെയ്തു. അദ്ദേഹം അത് കഴിഞ്ഞു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഇടം വലം രാജീവും ഹൈബിയും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ വാക്കുകൾ ഏറെ കൗതുകകരമായി. ഇടം വലം നിൽക്കുന്ന രണ്ടുപേരും എനിക്ക് വേണ്ടപ്പെട്ടവരാണെന്നും പക്ഷെ ഒരു വോട്ട് എനിക്കുള്ളൂ എന്നും താരം പറഞ്ഞു.
” ഞാൻ വോട്ട് ചെയ്തു. എല്ലാവരും വോട്ട് ചെയ്യണം. വോട്ട് നമ്മുടെ ഒരു അധികാരമാണ് അവകാശമാണ്. നമ്മൾ തന്നെ നമുക്ക് വേണ്ടി നമ്മുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ്. അത് അവരുടെ മേന്മയും ക്വാളിറ്റി ഒക്കെ അനുസരിച്ചാണ് നമ്മൾ വോട്ട് ചെയ്യുന്നത്. അവര് ഒരുപക്ഷെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത കൊണ്ടു കൂടിയാണ്. ഈ രണ്ട് പേരും (രാജീവ് – ഹൈബി) എനിക്ക് വേണ്ടപ്പെട്ട ആൾക്കാരാണ്. പല സ്ഥാനാർത്ഥികളും പരസ്പരം മത്സരിക്കുന്നവര്‍ ഒരുപോലെ ജയിച്ച് വരണമെന്ന് ആഗ്രഹിക്കും. പക്ഷെ എനിക്ക് ഒരു വോട്ടെ ഒള്ളൂ.മമ്മൂട്ടി പറഞ്ഞു.
അത് ഞാൻ ഒരാൾക്ക് ചെയ്യേണ്ടി വരും. അത് എല്ലാവരും ചെയ്യുന്ന പോലെ നമ്മുടെ ഏതെങ്കിലും തീരുമാനങ്ങൾ, കാരണങ്ങൾ, പ്രാധാന്യങ്ങൾ, മുൻഗണനകൾ ഒക്കെ അനുസരിച്ചിട്ടാണ് ചെയ്യുന്നത്. പക്ഷെ വോട്ട് ചെയ്യാതെ ഇരിക്കരുത്. വീണ്ടും ആവർത്തിക്കുകയാണ് വോട്ട് നമ്മുടെ അധികാരമാണ്. അവകാശമല്ല. അധികാരമാണ്, നമുക്ക് അധികാരം പ്രയോഗിക്കാൻ കിട്ടുന്ന ഏക അവസരം. എല്ലാവരും അത് വളരെ ആത്മാർത്ഥതയോട് കൂടി കൃത്യമായി പാലിക്കുക – മമ്മൂട്ടി പറഞ്ഞു.
mammootty vote for loksabha election