ഒരു യമണ്ടൻ പ്രേമകഥ’യിലെ ദുൽഖറിൻ്റെ കട്ട ലോക്കൽ ഡപ്പാംകൂത്ത് ഏറ്റെടുത്ത് ആരാധകർ . സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ജാസി ഗിഫ്റ്റ് പാടിയ ഗാനത്തിന് ഓര്ക്കസ്ട്രേഷൻ ചെയ്യുന്നത് സാബു ഫ്രാൻസിസാണ്.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നാടുകളിലെ സ്ത്രീകളെ വർണിച്ചുകൊണ്ടുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ദുൽഖരും സംയുക്ത മേനോനുമാണ് ഗാനത്തിൽ അടിച്ചു പൊളിക്കുന്നത്.
ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം തീയേറ്ററുകളിലെത്തും. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്ത ശേഷം ഒരു ദിവസം റെസ്റ്റ് എടുത്ത് അടുത്ത ദിവസം തീയേറ്ററിലെത്തി ലല്ലുവിന് വോട്ട് ചെയ്യണമെന്ന് ദുൽഖര്‍ മുൻപ് അറിയിച്ചിരുന്നു.
ചിത്രത്തിൻ്റെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’യെന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നവാഗതനായ ബി സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനുമാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...