
Bollywood
പ്രേമം തലക്ക് പിടിച്ച് ആലിയ ഭട്ട് ; കാണുന്നവരെയെല്ലാം രൺബീർ എന്ന് വിളിക്കുന്നു !
പ്രേമം തലക്ക് പിടിച്ച് ആലിയ ഭട്ട് ; കാണുന്നവരെയെല്ലാം രൺബീർ എന്ന് വിളിക്കുന്നു !
Published on

By
ചടുലന്‍ നൃത്തരംഗങ്ങളും മനോഹരമായ ദൃശ്യവിസ്മയവും തീര്‍ത്താണ് കളങ്കിന്റെ ട്രെയിലര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കവരുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച് അനുഭവം പകരുന്നതാകുമെന്നും ട്രെയിലര്‍ തെളിയിക്കുന്നു. വരുണ്‍ ധവാനും അലിയ ഭട്ടും കൈറ അദ്വാനിയും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
അഭിഷേക് വര്മന് സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറാണ് നിര്‍മ്മിക്കുന്നത്. മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരണ്‍ ജോഹര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വര്‍ഷം മുന്‍പ് കരണിന്റെ പിതാവ് യഷ് ജോഹര്‍ കണ്ട സ്വപ്നമാണ് ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരണ്‍ പറയുന്നത്.
കളങ്കിന്റെ പ്രമോഷന് തിരക്കുകളിലാണ് നടി ആലിയ ഭട്ട്. ഇതിന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ വൈറലാകുന്നത്. വരുണ്‍ ധവാന്, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് ആലിയ അഭിമുഖത്തില്‍ പങ്കെടുത്തത്.
ആലിയയുടെ തലമുടിയില്‍ പിടിച്ച് വലിച്ചുകൊണ്ടിരുന്ന വരുണിനെ അബദ്ധത്തില്‍ രണ്‍ബീര്‍ എന്ന് വിളിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. വരുണിനോട് തലയില്‍ നിന്ന് കൈയ്യെടുക്കാന്‍ പറയാന്‍ ശ്രമിച്ചപ്പോഴാണ് ആലിയയ്ക്ക് ഈ അബദ്ധം സംഭവിച്ചത്. ഇതോടെ നാല് പേരും കൂട്ടച്ചിരിയായി. ചമ്മി മുഖം പൊത്തി ചിരിക്കുന്ന ആലിയയെയും വിഡിയോയില്‍ കാണാം.
aliya bhatt accidentally calling varun dawan as ranbeer kapoor
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...