
Malayalam Breaking News
അവധിക്കാലം ഭാര്യയോടൊപ്പം ജമൈക്കയിൽ ആഘോഷിച്ച് മോഹൻലാൽ ;ചിത്രങ്ങൾ കാണാം
അവധിക്കാലം ഭാര്യയോടൊപ്പം ജമൈക്കയിൽ ആഘോഷിച്ച് മോഹൻലാൽ ;ചിത്രങ്ങൾ കാണാം
Published on

അഭിനയജീവിതത്തിലെ തിരക്കുകളിൽ നിന്ന് അവധിയെടുത്ത് ഭാര്യ സുചിത്രയ്ക്ക് ഒപ്പം ജമൈക്കയിൽ അവധിക്കാലം ആഘോഷിച്ച് മോഹൻലാൽ. ഏറെ നാളായി മനസ്സിലാഗ്രഹിക്കുന്ന ഒരു സ്വപ്നയാത്ര സഫലമായ സന്തോഷത്തിലാണ് യാത്രാസ്നേഹി കൂടിയായ മോഹൻലാൽ. ജമൈക്കൻ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.
‘ലൂസിഫർ’ വിജയം നേടി മുന്നേറുന്നതിനൊപ്പം തന്നെ കരിയറിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡചിത്രമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘മരക്കാറി’ന്റെ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിലുമാണ് മോഹൻലാൽ. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ഫാസിൽ, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മധു, സുനിൽ ഷെട്ടി, അർജ്ജുൻ സർജ്, പരേഷ് രവാൾ, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ‘മരക്കാറി’നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ചിലപ്പോൾ ക്രിസ്മസ് റിലീസായി എത്തിയേക്കാം എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വേഗത്തിൽ പൂർത്തിയായാൽ ചിത്രം ഈ വർഷം അവസാനം തന്നെ റിലീസിനെത്തിയേക്കാം. 2020 ൽ ചിത്രം റിലീസിനെത്തും എന്നായിരുന്നു അണിയറപ്രവർത്തകർ മുൻപ് പ്രഖ്യാപിച്ചിരുന്നത്.
mohanlal jamaica tour with wife suchithra
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...