
Malayalam Breaking News
ഒരു യമണ്ടൻ പ്രേമകഥയിലെ കളർഫുൾ കൊമ്പനായി കപ്പിൾസിനെ പരിചയപ്പെടുത്തി ദുൽഖർ സൽമാൻ!!!
ഒരു യമണ്ടൻ പ്രേമകഥയിലെ കളർഫുൾ കൊമ്പനായി കപ്പിൾസിനെ പരിചയപ്പെടുത്തി ദുൽഖർ സൽമാൻ!!!
Published on

ബി സി നൗഫൽ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദുല്‍ഖറിന്റെ മലയാളത്തിലേക്കുളള തിരിച്ചുവരവ് സിനിമ കൂടിയാണ് ഈ സിനിമ . ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെതായി ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
എറ്റവുമൊടുവിലായി യമണ്ടന്‍ പ്രേമകഥയിലെ കൊമ്പനായി കപ്പിള്‍സിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്മാന് തന്നെയായിരുന്നു പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.
സലീംകുമാര്‍, സൗബിന് ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്ജ്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നിഖില വിമലും സംയുക്ത മേനോനും ചിത്രത്തില്‍ നായികമാരായി എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
dulquer salmaan relesed his oru yamandan premakatha poster
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...