സൂപ്പർഹിറ്റ് ചിത്രമായിരുന്നു രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് . മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ഖുശ്ബുവും നല്ലൊരു വേഷം ചെയ്തിരുന്നു. എന്നാൽ പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ അഭിനയിച്ചതിന് ഖുശ്ബു പ്രതിഫലം വാങ്ങിയില്ലെന്ന് സംവിധായകൻ രഞ്ജിത്. സിനിമക്ക് വേണ്ടി ഏഴ് ദിവസമാണ് ഖുശ്ബുവുള്പ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാൽ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം മടങ്ങിയതെന്ന് രഞ്ജിത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
”ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കയ്യൊപ്പിൽ നല്ലൊരു വേഷം അവർ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനിൽ ഒരു വേഷമുണ്ടെന്ന് അറിയിച്ചപ്പോൾ ഖുശ്ബു എത്തുകയായിരുന്നു.
”ഷൂട്ട് തീർന്ന ദിവസം ലൊക്കേഷനിൽ നിന്ന് നേരെ എയർപോർട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാൻ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യിൽ നൽകി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം. ഇനി അതിന് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എഴുതാം എന്ന് പറഞ്ഞു.
”അവൾ ചെക്ക് ബുക്ക് വാങ്ങി മടക്കി എന്റെ കീശയിൽ വെച്ചുപറഞ്ഞു, അത് ഇവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചിലവഴിച്ചിട്ടും പ്രതിഫലമൊന്നും വാങ്ങാതെയാണ് ഖുശ്ബു മടങ്ങിയത്”-രഞ്ജിത് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...