Connect with us

തിരഞ്ഞെടുപ്പ് പ്രചാരണം വടകരയിൽ സൂപ്പർ ഹിറ്റ് – പോളിമിക്സ് : സംവിധാനം ബിനീഷ് കോടിയേരി

Malayalam Breaking News

തിരഞ്ഞെടുപ്പ് പ്രചാരണം വടകരയിൽ സൂപ്പർ ഹിറ്റ് – പോളിമിക്സ് : സംവിധാനം ബിനീഷ് കോടിയേരി

തിരഞ്ഞെടുപ്പ് പ്രചാരണം വടകരയിൽ സൂപ്പർ ഹിറ്റ് – പോളിമിക്സ് : സംവിധാനം ബിനീഷ് കോടിയേരി

വടകര പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടി പോളിമിക്സ് ശ്രദ്ധേയമാകുന്നു. ബിനീഷ് കൊടിയേരിയാണ് പരിപാടിയുടെ കഥയും സംവിധാനവും.

ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലുള്ള പരിപാടി സാമൂഹ്യ മാറ്റങ്ങൾക്ക് നേരെയുള്ള കണ്ണാടിയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ തുറന്നുകാണിക്കുന്ന പരിപാടി ജനങ്ങളെ ദ്രോഹിക്കുന്ന സാമൂഹ്യമാറ്റങ്ങൾക്ക് നേരെയുള്ള ശക്തമായ വിമർശങ്ങൾ കൂടിയാണ്.സ്‌കിറ്റിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 


ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന സ്‌കിറ്റ്‌ രാഷ്‌ട്രീയ എതിരാളികളുടെ കള്ളപ്രചാരണങ്ങളെ പൊളിച്ചടുക്കുന്നതാണ്‌. ഡി.വൈ.എഫ്‌.ഐ. തലശേരി മണ്ഡലം കമ്മിറ്റിക്കുവേണ്ടിയാണ്‌ ബിനീഷ്‌ സ്‌കിറ്റൊരുക്കിയത്‌. കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കണക്കറ്റു കളിയാക്കുന്ന 25 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള “പൊളിമിക്‌സി”ല്‍ വി.എസും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം പഞ്ച്‌ ഡയലോഗ്‌ പറഞ്ഞ്‌ എതിരാളികളുടെ ആക്ഷേപങ്ങള്‍ക്കു മറുപടി പറയുന്നു. 


പി. ജയരാജന്റെ ജീവിതമെന്തെന്നു കാട്ടിത്തരുന്ന സ്‌കിറ്റ്‌ നിരവധി വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന സമിതിയംഗം എ.കെ. രമ്യയാണു പ്രോഗ്രം മാനേജര്‍. 
നോട്ട്‌ നിരോധനം, ഭീകരാക്രമണം, കപട രാജ്യസ്‌നേഹം, കര്‍ഷക ആത്മഹത്യ, വിലവര്‍ധന, സോളാര്‍ അഴിമതി, കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ എന്നിവയും “പൊളിമിക്‌സി”ല്‍ പരാമര്‍ശിക്കുന്നുണ്ട്‌.

പിണറായി,ഉമ്മൻ‌ചാണ്ടി,അച്യുതാന്ദൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ അപരന്മാർ അണിനിരക്കുന്ന പരിപാടിയിൽ പരിഷ്കരണത്തിനായി കൊണ്ടുവന്ന പല നടിപടികളും സാധാരണ ജനങ്ങൾക്കെതിരാണെന്ന് പറയുകയും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

പരിഹാസ രൂപേണയുള്ള വ്യത്യസ്തമായ പോളിമിക്സ് ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

polimix directing bineesh kodiyeri

More in Malayalam Breaking News

Trending

Recent

To Top