സിനിമ ലോകത്ത് ഒട്ടേറെ ദുരൂഹ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പല നടിമാരും കരിയറിന്റെ ആദ്യ സമയത്ത് തന്നെ ഇങ്ങനെ വിട പറയാറുണ്ട്.ദിവ്യ ഭാരതിയൊക്കെ ഇത്തരത്തിൽ ചെറു പ്രായത്തിൽ തന്നെ അന്തരിച്ചതാണ്. പതിനേഴു വര്‍ഷങ്ങള്‍ക്കു മുൻപ് മറ്റൊരു മരണവും സിനിമ ലോകത്തെ പിടിച്ചുലച്ചിരുന്നു. അത് നടി സിമ്രാന്റെ ചേച്ചി മൊണാലിന്റെ മരണമാണ്. ഏപ്രില്‍ 14നാണ് മൊണാല്‍ മരിക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും മൊണാല്‍ എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യം നിലനില്ക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനുമുന്പുള്ള പൂജ ദിവസമാണ് മൊണാന് ഈ കടുംകൈ ചെയ്യുന്നത്.
ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 2002 ഏപ്രില്‍ 14 ന് മൊണാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭദ്രി, ചാര്‍ളി ചാപ്ളിന്‍, പാര്‍വൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ അവസരത്തിലാണ് മൊണാലിന്റെ മരണം. ബന്ദ്രി എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൊണാല്‍ സിനിമയിലെത്തിയത്. വിജയിന്റെ നായികയായി മൊണാല്‍ അഭിനയിച്ച ഈ ചിത്രം മെഗാഹിറ്റായിരുന്നു.
മരിക്കുമ്ബോള്‍ 21 വയസായിരുന്നു പ്രായം. പുതിയ ചിത്രത്തിന്റെ പൂജ തുടങ്ങുന്ന ദിവസം ദുപ്പട്ടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ് സൂപ്പര്‍ താരം സിമ്രാന്റെ സഹോദരി എന്ന ലേബലിലാണ് മൊണാല്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ വളരെ വേഗം അവര്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. പ്രഭുവിനോടൊപ്പം അഭിനയിച്ച ചാര്‍ളി ചാപ്ലിന് ആണ് മൊണാല്‍ അവസാനമായി അഭിനയിച്ച സിനിമ. അവസാന ചിത്രത്തില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കാള്ഗേളിന്റെ വേഷത്തിലായിരുന്നു മൊണാല്‍ അഭിനയിച്ചത്.
ആദ്യ ചിത്രങ്ങള്‍ക്ക് ശേഷം പലതും സെക്കന്റ് ഹീറോയിന് വേഷങ്ങളായിരുന്നു മൊണാലിനെ തേടിയെത്തിയത്. മോണലിന്റെ മരണത്തിനു പിന്നില്‍ കാമുകനും, നടി മുംതാസിനും, ബന്ധമുണ്ടെന്ന് അന്ന് സിമ്രാന് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ അവര്‍ രൂക്ഷമായി എതിര്‍ക്കുകയും തെളിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നും പ്രചരണങ്ങളുണ്ടായിരുന്നു. പിന്നീട് കേസ് എങ്ങും എത്താതെ പോകുകയായിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...