
Malayalam
അന്നത്തെ ആ അവാർഡ് ; അതാണ് എന്നെ മോശമാക്കിയത് കൂട്ടത്തിൽ കുറച്ചു അഹങ്കാരിയും – മമ്മൂട്ടി തുറന്നു പറയുന്നു
അന്നത്തെ ആ അവാർഡ് ; അതാണ് എന്നെ മോശമാക്കിയത് കൂട്ടത്തിൽ കുറച്ചു അഹങ്കാരിയും – മമ്മൂട്ടി തുറന്നു പറയുന്നു

വിലയേറിയ വാക്കുകള്‍ ഒന്നും ഞാന്‍ കൊണ്ടുവന്നിട്ടില്ല. ഒന്ന് രണ്ട് വാക്കുകളേയുള്ളൂ എന്ന് പറഞ്ഞായിരുന്നു നടന് മമ്മൂട്ടി ഉയരെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തിയവരെ പൊട്ടിചിരിപ്പിച്ച് കൊണ്ട് ചെറിയൊരു ആമുഖ പ്രസംഗം തുടങ്ങിയത് .
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഒരു സിനിമയ്ക്ക് വേണ്ടി കോഴിക്കോട്ട് വരുകയാണെന്ന് പറയുമ്ബോള്‍ തന്നെ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തൃഷ്ണ എന്ന സിനിമയുടെ ഷൂട്ടിങ് കൊടൈക്കനാലില്‍ നടന്നുകൊണ്ടിരിക്കുമ്ബോള്‍ അഹിംസ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഗംഗേട്ടനും (പി.വി ഗംഗാധരന്) ദാമോദരന്‍മാഷും (ടി. ദാമോദരന്‍) കൂടി എന്നെ ക്ഷണിക്കാനെത്തിയ സമയം. അഹിംസയില്‍ ഒരു കഥാപാത്രം ചെയ്യാനുണ്ട്. അതില്‍ അഭിനയിക്കാന്‍ താനേയുള്ളൂ എന്നായിരുന്നു അവര്‍ അന്ന് വന്ന് പറഞ്ഞത്.
ആദ്യമായി എനിക്ക് ഒരു അവാര്‍ഡ് കിട്ടുന്നത് അന്ന് അഭിനയിച്ച ആ സിനിമയിലാണ്. സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരം അഹിംസയിലെ അഭിനയത്തിന് തനിക്ക് ലഭിച്ചുവെങ്കിലും . വളരെ ചെറുപ്പത്തില്‍ ലഭിച്ച ആ പുരസ്കാരം പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി, ചെറിയ അഹന്തയുള്ളതാക്കിയെന്ന് പറഞ്ഞതോടെ യുവതാരങ്ങളും സദസ്യരും പൊട്ടിചിരിക്കുകയായിരുന്നു.
പാര്‍വതിയും ടൊവീനോയും ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തുന്ന ഉയരെ എന്ന ചിത്രത്തിന് തുടർന്ന് ആശംസകൾ നേരുകയും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സുമായും അതിന്റെ സാരഥി പി.വി ഗംഗാധരനുമായും നാല്‍പ്പത് വര്‍ഷം നീണ്ട ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.
mammooty on uyare movie audio launch
.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...