മലയാള സിനിമയ്ക്ക് കുറെ നല്ല സിനിമകളും മികച്ച കലാകാരന്മാരെയും സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. എന്നാൽ സംവിധായകനെന്ന നിലയില്‍ മാത്രമല്ല ലാല്‍ ജോസ് മലയാളി പ്രേക്ഷര്‍ക്ക് പരിചിതനാകുന്നത്, ക്യാമറയ്ക്ക് മുന്നിലും കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം, ‘അഴകിയ രാവണന്’ എന്ന ചിത്രത്തില്‍ സഹ സംവിധായകന്റെ കുപ്പായത്തില്‍ ലാല്‍ ജോസ് ഒരു ചെറു വേഷം ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ആദ്യമായി ചെയ്തത് ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഓംശാന്തി ഓശാന’ എന്ന ചിത്രത്തിലായിരുന്നു.
ജൂഡ് ആന്റണി എന്ന സംവിധായകന് നല്കിയ ആത്മവിശ്വാസത്തിന്റെ ധൈര്യത്തിലാണ് ആ സിനിമ ചെയ്തതെന്നും, അതിലെ അഭിനയ പ്രകടനം കണ്ടിട്ട് ഒരിക്കലും അഭിനയത്തില്‍ സജീവമാകണമെന്ന് തോന്നിയിട്ടില്ലെന്നും ലാല്‍ ജോസ് തുറന്നു പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തില്‍ രഞ്ജി പണിക്കര്‍ ചെയ്ത നസ്രിയയുടെ അച്ഛന്റെ വേഷമാണ് ആദ്യം എനിക്ക് നല്‍കിയത്, ഒരു കാരണവശാലും ഞാനത് ചെയ്യില്ല എന്നറിയിച്ചു, എന്റെ വീട്ടുകാര്‍ അറിഞ്ഞതോടെ അവരും നോ പറഞ്ഞു, ഞാന്‍ തന്നെയാണ് രഞ്ജി പണിക്കര്‍ ചെയ്താല്‍ ആ റോള്‍ നന്നായിരിക്കുമെന്ന് ജൂഡിനോട് പറഞ്ഞത്, പുതിയ സംവിധായകര്‍ക്ക് ആരെക്കൊണ്ടും അഭിനയിപ്പിക്കാന്‍ കഴിയുമെന്നതാണ് അവരുടെ മിടുക്ക്, ലാൽ ജോസ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...