Connect with us

സിനിമയിൽ പിന്തള്ളപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചു ; ഇപ്പോൾ സന്തോഷമുണ്ട് – ടോവിനോ തോമസ്

Malayalam Breaking News

സിനിമയിൽ പിന്തള്ളപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചു ; ഇപ്പോൾ സന്തോഷമുണ്ട് – ടോവിനോ തോമസ്

സിനിമയിൽ പിന്തള്ളപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചു ; ഇപ്പോൾ സന്തോഷമുണ്ട് – ടോവിനോ തോമസ്

പരിശ്രമങ്ങളുടെ ഫലമായി മലയാള സിനിമയിൽ ഉയർന്നു വന്ന യുവ താരമാണ് ടോവിനോ തോമസ്. സിനിമ സ്വപ്നമായിരുന്നു ടോവിനോക്ക് . ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി അന്യ ഭാഷയിൽ പോലും ഇടം നേടി തിളങ്ങുകയാണ് താരം . അതിനെപ്പറ്റിയൊക്കെ മനസ് തുറക്കുകയാണ് ടോവിനോ തോമസ്.

“സിനിമയില്‍ അവസരം തേടിയും, നടനാകാന്‍ കൊതിച്ചും ഒരുപാട് അലഞ്ഞിട്ടുണ്ട്. പിന്തള്ളപ്പെടുമ്പോഴെല്ലാം പിടിച്ചുനില്‍ക്കാന്‍ നിരന്തരം പരിശ്രമിക്കുകയായിരുന്നു. വിജയങ്ങള്‍ ഇന്ന് കൂട്ടുവരുമ്പോള്‍ സന്തോഷമുണ്ട്. തുടര്‍ന്നും അത്തരം നേട്ടങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു.

ലൂസിഫറില്‍ ശക്തമായൊരു വേഷമാണ്, എന്നാല്‍ മോഹന്‍ലാലിനൊപ്പം കോമ്പിനേഷന്‍ രംഗം ഉണ്ടായില്ല. കൂതറയെന്ന ചിത്രത്തില്‍ മുന്‍പ് ലാലേട്ടനൊന്നിച്ച് കോമ്പിനേഷന്‍ സീനില്‍ അഭിനയിച്ചിട്ടുണ്ട്.
ലൂസിഫറില്‍ കോമ്പിനേഷന്‍ രംഗം ഇല്ലെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് ലഭിച്ചത്. സിനിമയിലേക്കെത്തുന്ന പുതിയ ആളുകള്‍ക്കുള്ള പാഠപുസ്തകങ്ങളാണ് ലാലേട്ടനും മമ്മൂക്കയുമെല്ലാം. അവര്‍ക്കൊപ്പം ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുകയെന്നത് അഭിമാനവും ആഹ്ലാദവും നല്‍കുന്ന കാര്യമാണ്.

tovino thomas about his success

More in Malayalam Breaking News

Trending

Recent

To Top