നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഒരു പ്രേമകഥ . ഏപ്രിൽ 25 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്, സംവിധായകന് ബി.സി നൗഫല്‍ എന്നിവര്‍ക്കൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ വന്നാണ് ചിത്രത്തിന്റെ റിലീസ് ദുല്‍ഖര്‍ പ്രഖ്യാപിച്ചത്.
ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു.കുടുംബമായി വന്ന് എല്ലാവര്ക്കും കാണാന്‍ കഴിയുന്ന ഒരു സിനിമയാണിതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന് പറഞ്ഞു. ദുല്‍ഖറിനോട് കഥ പറയാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവച്ചു.
സിക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്കെ പുള്ളിക്ക് ഇഷ്ടമായി. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്. ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്-വിഷ്ണു പറഞ്ഞു.വലിയ അവകാശവാദങ്ങളൊന്നുമില്ല, വലിയ സിനിമ ആണെന്ന് പറഞ്ഞാലും പ്രശ്നമാണ്, ചെറുതാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഒന്നേ പറയാനുള്ളൂ. തിയ്യറ്ററില്‍ വന്ന് കാണുക. വിജയിപ്പിക്കുക- ബിബിന്‍ ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...