ലൂസിഫർ ഹിറ്റ് സൃഷ്ടിച്ച് കുതിക്കുകയാണ് . നല്ലതും മോശവുമായ ഒട്ടേറെ വിമർശങ്ങൾ ചിത്രത്തിനെതിരെ വരുന്നുണ്ട്. അതിനിടയിൽ ലൂസിഫർ പോസ്റ്ററിനെ വിമർശിച്ച പ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിനെതിരെ സൈബർ ആക്രമണം . മോഹൻലാലിന്റെ കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്നൊരു ചിത്രമാണ് പരസ്യപോസ്റ്ററിനായി ഉപയോഗിച്ചത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ…?’ എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗും പരസ്യത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ മാധ്യമങ്ങളിൽ വരുന്ന ഇത്തരം സിനിമ പരസ്യങ്ങൾ കുട്ടികൾക്കും പുതുതലമുറയ്ക്കും തെറ്റായ സന്ദേശം നൽകുമെന്നാണ് രാമചന്ദ്രബാബു പറയുന്നത്. പത്രത്തിൽ വന്ന പോസ്റ്ററിന്റെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘പൊലീസിനെയും നിയമത്തിനെയും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് കുട്ടികൾക്കൊരു നല്ല ഉദാഹരണമാണ് ഈ പരസ്യം. തിയറ്ററുകളില്‍ പോകുമ്പോൾ തീർച്ചയായും കുട്ടികളെ കൊണ്ടുപോകണം.’–ഇതായിരുന്നു രാമചന്ദ്രബാബുവിന്റെ വാക്കുകൾ.
പോസ്റ്ററും കുറിപ്പും ആരാധകരുടെ ശ്രദ്ധയിൽപെട്ടതോടെ രാമചന്ദ്രബാബുവിന് നേരെ ആക്രമണം തുടങ്ങുകയായിരുന്നു. നൂറുകണക്കിന് ആരാധകരനാണ് വിമർശന ശരങ്ങളുമായി കുറിപ്പിന് താഴെ എത്തുന്നത്. ഇതിനിടെ അദ്ദേഹത്തിനു നേരെ അസഭ്യവർഷം ചൊരിയുന്നുവരുമുണ്ട്. ദിലീപിനെ നായകനാക്കി പ്രൊഫസർ ഡിങ്കൻ എന്ന ത്രിഡി സിനിമയിലൂടെ സംവിധായകൻ ആകാൻ ഒരുങ്ങുകയാണ് അദ്ദേഹം. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും.
cyber a
cyber attack agains ramachandra babu on lucifer facebook post
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...