Malayalam Breaking News
മമ്മൂട്ടിയെയല്ല മകനെ നായകനാക്കിയാണ് സിനിമ ചെയ്യാനൊരുങ്ങുന്നതെന്ന് ഫാസിൽ !!!
മമ്മൂട്ടിയെയല്ല മകനെ നായകനാക്കിയാണ് സിനിമ ചെയ്യാനൊരുങ്ങുന്നതെന്ന് ഫാസിൽ !!!
മമ്മൂട്ടിയെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്യുന്നതായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകൻ ഫാസില്‍. എന്നാല്‍ ഫഹദ് ഫാസിലിന് നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന്റെ ആലോചനയിലാണ് താനെന്നും ഫാസില്‍ പറഞ്ഞു. അടുത്ത വര്‍ഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ഫാസിലാണ്.
സംവിധായകന് സിദ്ധിഖ് ഈ ചിത്രത്തിന് തിരക്കഥ എഴുതുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു.എന്നാല്‍ ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് ഫാസില്‍ പറഞ്ഞു.
ലിവിംഗ് ടുഗദറാണ് അവസാനമായി പുറത്തിറങ്ങിയ ഫാസില്‍ ചിത്രം. ഇപ്പോള്‍ അഭിനയ രംഗത്തും ഫാസില്‍ സജീവമാണ്. ലൂസിഫറില്‍ ഫാദര്‍ നെടുമ്ബള്ളി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫാസില്‍ കാഴ്ചവച്ചത് . പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുട്ടിയാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫാസിലാണ്.
fazil new movie with his son fahad