
Malayalam Breaking News
കെ ജി എഫ് ടി വി യിൽ വരുമ്പോൾ വൈദ്യുതി മുടങ്ങിയാൽ ഇലക്ട്രിസിറ്റി ഓഫീസ് കത്തിക്കുമെന്ന് ഭീഷണി !
കെ ജി എഫ് ടി വി യിൽ വരുമ്പോൾ വൈദ്യുതി മുടങ്ങിയാൽ ഇലക്ട്രിസിറ്റി ഓഫീസ് കത്തിക്കുമെന്ന് ഭീഷണി !
Published on

By
കന്നഡ സിനിമ ലോകത്ത് തരംഗം സൃഷ്ടിച്ച ചിത്രമാണ് കെ ജി എഫ് . യാഷ് എന്ന താരം ഉയർന്നു വന്നത് കെ ജി എഫ് എന്ന സ്വർണഖനികളുടെ കഥ പറഞ്ഞ ചിത്രത്തിലൂടെയാണ്. വൻ വിജയമായ ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും എത്തുകയാണ്.
ഇപ്പോൾ ചിത്രം വാർത്തകളിൽ നിറയുന്നത് ഒരു ഭീഷണിയുടെ പേരിലാണ്ര് .മാർ ച്ച് 30ന് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് തീ വെക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. പേര് വെളിപ്പെടുത്താത്ത ‘യഷ് ആരാധകന്റെ’ പേരിലുള്ള കത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു ലഭിച്ചത്.
‘മാര്‍ച്ച് 30ന് കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും’, എന്നായിരുന്നു കത്തിലെ ഭീഷണി സന്ദേശം. മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡിന്റെ (മെസ്കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്.
കോണ്‍ഗ്രസ് പിന്തുണ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുന്‍ കാല നടി സുമലത പ്രഖ്യാപിച്ചിരുന്നു. സുമലതയെ പിന്തുണയ്ക്കാന്‍ കന്നടയിലെ പ്രഖുമ നടീ നടന്മാര് എത്തിയിരുന്നു. യാഷായിരുന്നു ഇതിലെ പ്രധാന ആകര്‍ഷണ കേന്ദ്രം.
ഇതേ തുടര്‍ന്ന് യാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നിരുന്നു. എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാസ്വാമിക്കെതിരേയാണ് സുമലത മത്സരിക്കുന്നത്.
k g f star yash fans bomb threat
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...