Connect with us

മാസ്സാണ് ലൂസിഫർ എന്ന് പ്രിയദർശൻ ;ഞാൻ സംവിധായകനായത് താങ്കൾ കാരണമെന്ന് പൃഥ്വിരാജ് !

Malayalam Breaking News

മാസ്സാണ് ലൂസിഫർ എന്ന് പ്രിയദർശൻ ;ഞാൻ സംവിധായകനായത് താങ്കൾ കാരണമെന്ന് പൃഥ്വിരാജ് !

മാസ്സാണ് ലൂസിഫർ എന്ന് പ്രിയദർശൻ ;ഞാൻ സംവിധായകനായത് താങ്കൾ കാരണമെന്ന് പൃഥ്വിരാജ് !

തിയേറ്ററുകൾ ഇളക്കി മറിച്ച് ലൂസിഫർ വിജയകരമായി മുന്നേറുകയാണ് . പ്രിത്വിരാജിന്റെ സംവിധാനത്തിന് മാത്രമല്ല , മോഹൻലാലെന്ന നടനെ നല്ല രീതിയിൽ ഉപയോഗിച്ചത് കൊണ്ടും ലൂസിഫർ ആരാധകരുടെ ഹൃദയം കീഴടക്കി .

Four more days of shoot left in Lakshwadeep for Lucifer

ഈ അവസരത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.ലൂസിഫര്‍ മലയാളത്തിലെ മികച്ച മാസ് സിനിമകളില്‍ ഒന്നാണെന്നും ലാലുവിനും പൃഥ്വിരാജിനും മുരളി ഗോപിക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും പ്രിയദര്‍ശന്‍ കുറിച്ചു. ഇത് ഒരു പുരസ്കാരമാണെന്നും താനൊരു സംവിധായകൻ ആയതിന് താങ്കളും ഒരു കാരണമാണെന്നും പ്രിയദർശൻറെ ആശംസയ്ക്ക് മറുപടിയായി പൃഥ്വി കുറിച്ചു. 

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത് 12 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Lucifer

ഒരു ഫാന്‍ ബോയ് ആയ താന്‍ എങ്ങനെയാണോ മോഹന്‍ലാല്‍ എന്ന നടനെ വെള്ളിത്തിരയില്‍ കാണാന്‍ ആഗ്രഹിച്ചത് അതുപോലെയാണ് ലൂസിഫറില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്, വിവേക് ഒബ്റോയ്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  

prithviraj replied to priyadarshan’s facebook post

More in Malayalam Breaking News

Trending

Recent

To Top