
Bollywood
അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ
അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ
Published on

സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ റണാവത്ത് രംഗത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്ബന്ധിതയായെന്ന് കങ്കണ കുറ്റപ്പെടുത്തി.
തുടക്കകാലത്ത് സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളായവരും യഥേഷ്ടം ഉണ്ടായിരുന്നു. അന്ന് ഐ ലവ് യു ബോസ് എന്നൊരു സിനിമയില്‍ പഹലജ് നിഹലാലി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന് വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്.
മധ്യവയസ്ക്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ – ഇതായിരുന്നു സിനിമയിലെത്തി ഏറെ വൈകാതെ പഹലജ് നിഹലാനി ഓഫർ ചെയ്ത റോൾ .ഒരുതരം സോഫറ്റ് പോണ് കഥാപാത്രം. ആ വേഷം ചെയ്യാനാവില്ല എന്നൊരു നിലപാട് എനിക്കുണ്ടായിരുന്നു. ഇതിനെക്കുറിച്ചു തന്നെയാണ് എന്റെ മാതാപിതാക്കള്‍ സംസാരിച്ചിരുന്നതെന്നും എനിക്ക് മനസ്സിലായി. ഷൂട്ടിനിടെ തന്നെ ഞാന്‍ നമ്ബര്‍ മാറ്റി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു എന്ന് കങ്കണ പറഞ്ഞു.
അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്ററിന്റെയും പുരി ജഗന്നാഥിന്റെ പോക്കിരിയുടെയും ഓഡിഷന് കഴിഞ്ഞുനില്ക്കുന്ന സമയമായിരുന്നു അതെന്ന് കങ്കണ പറഞ്ഞു. അങ്ങനെ ഗ്യാങ്സ്റ്ററിലൂടെ കങ്കണ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്ന കാലത്ത് സിനിമകളെ സദാചാരത്തിന്റെയും അശ്ലീലത്തിന്റെയും പേരില്‍ കടുത്ത സെന്‍സറിങ്ങിന് വിധേയമാക്കിയ ആളായിരുന്നു നിലഹലാനി. എന്നാല്‍, 2017ല്‍ നിഹലാനിയെ മാറ്റി പ്രസൂണ്‍ ജോഷിയെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.
kankana ranaut about her past movie life
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...