
Malayalam Breaking News
ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായി ദീപിക എത്തുന്നു ; ചിത്രത്തിന് നിരവധി പ്രത്യേകതകൾ !!!
ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായി ദീപിക എത്തുന്നു ; ചിത്രത്തിന് നിരവധി പ്രത്യേകതകൾ !!!
Published on

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ദീപിക പദുക്കോൺ. കല്യാണത്തിന് ശേഷവും സിനിമകളിലും വേദികളിലും സജീവമാണ് താരം. ദീപികയുടെ പുതിയ ചിത്രം വളരെ വ്യത്യസ്തതയാർന്നതാണ്. ആസിഡ്
അക്രമത്തിനിരയായ പെണ്‍കുട്ടിയായാണ് ദീപിക പദുകോണ്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ആയും താരം എത്തുന്നു. ദീപിക നിർമ്മിക്കുന്ന ചെയ്യുന്ന ആദ്യ ചിത്രമാണിത്. കല്യാണ ശേഷം ദീപിക അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മൾട്ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. മേഘ്നയുമായി ഒന്നിക്കുന്ന ആദ്യചിത്രമാണിത്.
ചപാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഡ് അക്രമണത്തിനിരയും ആക്ടിവിസ്റ്റുമായി ദീപിക എത്തുന്നത് യഥാർത്ഥ ജീവിതകഥ പശ്ചാത്തലമാക്കിയാണ്.
15 വയസ്സിൽ ആക്രമിക്കപ്പെട്ട ലക്ഷ്മി എന്ന പെൺകുട്ടിയെ പറ്റിയാണ് സിനിമ പറയുന്നത്. കല്യാണം കഴിക്കാൻ വിസമ്മതിച്ചതിനെ പേരിൽ അക്രമണത്തിനിരയാവുകയായിരുന്നു. പിന്നീട് ആസിഡ് അക്രമണത്തിനെതിരെ പ്രവർത്തിക്കുന്ന ആളായി മാറി ലക്ഷ്മി. ആസിഡ് വില്പനയ്ക്കെതിരെയും പ്രവർത്തിച്ചു. സ്റ്റോപ്പ് സെയിൽ ആസിഡ് ടു അചീവ് ദിസ് ഗോൾ എന്ന സംഘടനയും രൂപീകരിച്ചു. 2014 ഇൽ ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് അവാർഡ് മിഷേൽ ഒബാമയുടെ കയ്യിൽ നിന്നും ലക്ഷ്മി സ്വന്തമാക്കി.
2020 ജനുവരിയിൽ ചിത്രം റിലീസ് ആകുമെന്നാണ് കരുതുന്നത്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ റാസി ആണ് മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത അവസാന ചിത്രം.
deepika padukon new filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...