Connect with us

എല്ലാവരും സിനിമയിൽ കയറാൻ നടക്കുമ്പോൾ സിനിമാക്കാരെ സ്വന്തം പരിപാടിയിൽ എത്തിച്ച കരിക്ക് ടീമല്ലേ മാസ്സ് !

Malayalam Breaking News

എല്ലാവരും സിനിമയിൽ കയറാൻ നടക്കുമ്പോൾ സിനിമാക്കാരെ സ്വന്തം പരിപാടിയിൽ എത്തിച്ച കരിക്ക് ടീമല്ലേ മാസ്സ് !

എല്ലാവരും സിനിമയിൽ കയറാൻ നടക്കുമ്പോൾ സിനിമാക്കാരെ സ്വന്തം പരിപാടിയിൽ എത്തിച്ച കരിക്ക് ടീമല്ലേ മാസ്സ് !

ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോഗിക്കുന്ന ഒരു ശരാശരി മലയാളിക്ക് പരിചിതമാണ് ജോർജിനെയും ലോലനെയും ശംഭുവിനെയുമൊക്കെ. കരിക്ക് എന്ന സൂപ്പര്‍ ഹിറ്റ് വെബ് സീരീസിലൂടെ ഈ യുവാക്കള്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് കുറച്ച് കാലമേ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവില്‍ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്.എന്നാൽ കഴിഞ്ഞ ദിവസം കരിക്കിന്റെ ആദ്യ സീസണിന്റെ അവസാന എപ്പിസോഡ് ആയിരുന്നു.

സിനിമ താരങ്ങളേക്കൾ സ്വീകാര്യതയുള്ള കരിക്ക് ടീം , അവരുടെ അവസാന എപ്പിസോഡ് മനോഹരമാക്കിയത് സിനിമക്കാരെയും ഇതേ തീമിലുള്ള മറ്റൊരു യുട്യൂബ് സീരിസിലെ ആളുകളെയും എത്തിച്ചാണ് . 37 മിനിറ്റ് നീണ്ട എപ്പിസോഡിൽ അജു വർഗീസും , സാനിയ ഇയ്യപ്പനുമാണ് അതിഥി വേഷത്തിൽ എത്തിയത്. അങ്ങനെ ആരാധകർ കാത്തിരുന്ന ലോലന്റെ അശ്വതി അച്ചു ആദ്യമായി സ്ക്രീനിനു മുന്നിലുമെത്തി.

ലോലനെയും ജോർജിനെയും ഷിബുവിനെയും ശംഭുവിനെയുമൊക്കെ സ്വന്തം ആളുകളായി കാണുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട്. കരിക്കിന്റെ പുതിയ ‘തേരാപാരാ’ എപ്പിസോഡ് ഇറങ്ങാൻ മൊബൈലിൽ കുത്തി കാത്തിരിക്കുന്നവർ. അത്രയേറെ ജനകീയമാണു കരിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് ഇറങ്ങുന്ന മിനി വെബ് സീരീസുകളെല്ലാം. ഷോർട്ട്ഫിലിമുകളിൽ നിന്നു വ്യത്യസ്തമായി ചെറിയ എപ്പിസോഡുകളായി, കട്ടത്തമാശ കൈകാര്യം ചെയ്യുന്ന വെബ് സീരീസുകൾ ഇറക്കുന്ന കരിക്കിനു പിന്നിൽ നിഖിൽ പ്രസാദ് എന്ന ചെറുപ്പക്കാരനാണ്. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് വെബ് സീരീസായ തേരാപാരയെ വൈറൽ എന്നു വിശേഷിപ്പിച്ചാൽ മതിയാകില്ല.

സവിധാനവും രചനയും ആശയവുമെല്ലാം നിഖിലിന്റേതു തന്നെ. പക്ഷേ, കൃത്യമായൊരു സ്ക്രിപ്റ്റ് ഇല്ലാതെയാണ് തേരാപാര ചെയ്യുന്നത്. ആശയം കൃത്യമായി അഭിനേതാക്കളോടു പറഞ്ഞുകൊടുക്കും. ഒരു ശതമാനം പോലും കൃത്രിമത്വം ഡയലോഗിൽ ഉണ്ടാകരുതെന്ന നിർബന്ധ ബുദ്ധികൊണ്ടാണ് സ്ക്രിപ്റ്റ് വേണ്ടെന്നുവച്ചത്.

കോമഡി പറഞ്ഞ് മലയാളികളെ ചിരിപ്പിക്കുക അത്ര എളുപ്പമല്ലെന്നു മനസിലാക്കിയ ടീം അതുകൊണ്ടു സിനിമാ ക്ലീഷേകൾ ഒഴിവാക്കി. ദ്വയാർഥ പ്രയോഗങ്ങളും രാഷ്ട്രീയവും മതവുമെല്ലാം പൂർണമായി ഒഴിവാക്കി. തമാശകൾക്കു നിത്യജീവിതത്തിൽ നിന്നുള്ള സന്ദർഭങ്ങൾ മാത്രം നൽകി. ഓരോ എപ്പിസോഡ് കാണുമ്പോഴും ആളുകൾ ചിരിച്ചു മറിയുന്നതിന്റെയും അടുത്തതിനായി അക്ഷമയോടെ കാത്തിരിക്കുന്നതിന്റെയും കാരണങ്ങൾ ഇതാണ്.

എന്തായാലും അവസാന എപ്പിസോഡ് ആണെന്നാണറിഞ്ഞതോടെ ആരാധകർ ആകെപ്പാടെ നിരാശയിലാണ്. എങ്കിലും അടുത്ത സീസൺ ഉടനെത്തുമെന്നു ഉറപ്പ് നൽകിയാണ് ടീം ആദ്യ സീസൺ അവസാനിപ്പിച്ചിരിക്കുന്നത് . വെബ് സീരിസിലൂടെയും സീരിയലിലൂടെയുമൊക്കെ കടന്നു വരുന്ന ചെറുപ്പക്കാർ എങ്ങനെയും സിനിമയിൽ കയറാൻ നോക്കുമ്പോൾ കരിക്ക് ടീം സിനിമാക്കാരെ തങ്ങളുടെ പരിപാടിയിൽ എത്തിച്ചു എന്നതാണ് ശ്രേധേയം.

karikku team thera para last episode

More in Malayalam Breaking News

Trending

Recent

To Top