
Malayalam Breaking News
ലാൽജോസിന്റെ പുതിയ സിനിമയുടെ പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്നത് ശബരിമല അയ്യപ്പൻറെ കഥ ?
ലാൽജോസിന്റെ പുതിയ സിനിമയുടെ പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്നത് ശബരിമല അയ്യപ്പൻറെ കഥ ?
Published on

ലാൽ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ‘നാൽപത്തിയൊന്ന്’. തട്ടിന്‍പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശബരിമല മണ്ഡലകാലവുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
41 ദിവസമാണ് ശബരിമല മണ്ഡലകാലം. ചിത്രത്തിന്റെ പേരും 41 എന്നാണ്. ചിത്രത്തിന്റെ പോസ്റ്ററും അയ്യപ്പൻറെ പീഠത്തെ അനുസ്മരിപ്പിക്കുന്നതാണ്. വിശ്വാസിയും നിരീശ്വരവാദിയും തമ്മിലുള്ള ചേർച്ചയില്ലായ്മ പരിഹാസ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് 41 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരീശ്വരവാദിയായി എത്തുന്നത് ബിജു മേനോനാണ്. പുതുമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നർമത്തിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി.പ്രജിത് ആണ് നിർമാണം. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി നാടക കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു. നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്.
‘ഈ ശിവരാത്രി നാളില്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നേയും കൂടി ഓര്‍ക്കുമല്ലോ. കാരണമുണ്ട്. നമ്മുടെ പുതിയ സിനിമ ഇന്ന് തലശ്ശേരിയില്‍ തുടങ്ങുകയാണ്. ബിജുമേനോനും നിമിഷയുമാണ് പ്രധാനകഥാപാത്രങ്ങള്‍. ഒപ്പം ഏറെക്കാലമായി സിനിമ സ്വപ്നംകാണുന്ന നിരവധി കലാകാരന്മാരും ഈ ചിത്രത്തിലൂടെ ആദ്യമായി തിരശ്ശീലയിലേക്ക് എത്തുന്നു. ഏവരുടെയും പ്രതീക്ഷിക്കൊത്ത ഒരു സിനിമ സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍…’ ലാല്‍ ജോസ് ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചതാണിത്.
നവാഗതനായ പി.ജി. പ്രഗീഷിന്റേതാണ് തിരക്കഥ. ബിജിബാൽ സംഗീതസംവിധാനവും അജയൻ മാങ്ങാട് കലാസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിങ് രഞ്ജൻ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘുരാമവർമ്മ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. മേക്കപ്പ് പാണ്ഢ്യൻ. കോസ്റ്റ്യൂംസ് സമീറ സനീഷ്. പ്രൊഡക്‌ഷൻ കൺട്രോളർ അനിൽ അങ്കമാലി. സ്റ്റിൽസ് മോമി. സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായൺ എന്നിവരും പ്രജിത്തിനൊപ്പം നിർമാതാക്കളായുണ്ട്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
director lal jose new filim 41
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...