Malayalam Breaking News
വിജയ് സേതുപതിയുടെ ആ സീനിൽ എൺപതിലധികം റീടേക്കുകൾ പോയി -സാമന്ത !
വിജയ് സേതുപതിയുടെ ആ സീനിൽ എൺപതിലധികം റീടേക്കുകൾ പോയി -സാമന്ത !
ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. ദേശീയ പുരസ്‌കാര ജേതാവായ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്.
ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന വിജയ് സേതുപതി ട്രാൻസ്‌ജെൻഡർ ആയാണ് എത്തുന്നത്.
ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
വളരെ അധികം റീ ടേക്കുകള്‍ ഓരോ താരങ്ങള്‍ക്കും ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സമാന്ത വെളിപ്പെടുത്തി. വിജയ് സേതുപതിയും മിഷ്‌കിനും ഒരു രംഗത്ത് എണ്‍പതിലധികം റീടേക്കുകള്‍ പോയി. രമ്യ കൃഷ്ണന്‍ ഒരു പ്രത്യേക സീനിന് എടുത്തത് 35 ടേക്കുകളാണ്.
ഭാഗ്യവശാല്‍ തനിക്ക് പരമാവധി അഞ്ച് റീടേക്കുകള്‍ മാത്രമേ പോവേണ്ടി വന്നിട്ടുള്ളൂ എന്നാണ് സമാന്ത പറഞ്ഞത്. അത്രയേറെ പെര്‍ഫക്ഷനോടെ രണ്ട് വര്‍ഷം എടുത്താണ് ത്യാഗരാജന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്. മാര്‍ച്ച് 29 ന് സിനിമ തിയേറ്ററുകളിലെത്തും.
samantha about super deluxe