
Malayalam Breaking News
മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–നടൻ സിദ്ധാര്‍ഥ് !
മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–നടൻ സിദ്ധാര്‍ഥ് !
Published on

റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി തമിഴ് നടൻ സിദ്ധാര്‍ഥ്. പൃഥ്വിരാജ് സംവിധായകനാവാൻ ജനിച്ചവനാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും മോഹൻലാൽ ഒരു ദിവ്യപുരുഷനാണെന്നും സിദ്ധാർഥ് പറഞ്ഞു. ലൂസിഫർ ട്രെയ്ലർ പങ്കുവച്ചുകൊണ്ടാണ് താരം ലൂസിഫറിനെ വാഴ്ത്തിയത്.
‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ അതിമനോഹരമായിരിക്കുന്നു. ഡാ മോനേ കാത്തിരിക്കാൻവയ്യ. തക്കതായ എല്ലാ കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
കാവ്യതലൈവൻ എന്ന തമിഴ് ചിത്രത്തിൽ പൃഥ്വിരാജും സിദ്ധാർഥും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അതേ സമയം, ലൂസിഫർ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. 13 മണിക്കൂറുകൾകൊണ്ട് 22 ലക്ഷത്തിനു മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടത്.
sidharth about lucifer movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...