
Malayalam Breaking News
ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്- ധർമജൻ ബോൾഗാട്ടി
ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്- ധർമജൻ ബോൾഗാട്ടി
Published on

നമ്മൾ വോട്ട് ചെയ്യേണ്ടത് നമ്മുടെ നിലപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതമേലധ്യക്ഷന്മാരുടെ വാക്കുകൾ കേട്ട് കൊണ്ട് ആവരുത് .ധർമജൻ തന്റെ നിലപാട് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് .
ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്.
എം.എല്‍.എമാര്‍ സ്ഥാനാര്ഥികളാവുമ്ബോള് അതില്‍ ആരെങ്കിലും വിജയിച്ചുവന്നാല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയില്‍ നിന്നു പോകും?.
നമ്മള് കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് പണം വകമാറ്റുന്നത്. കേരളത്തിലെ പ്രമുഖരായ മൂന്നുമുന്നണികളും അതില്‍ കോണ്‍ഗ്രസാവട്ടെ, സി.പി.എമ്മാവട്ടെ, ബി.ജെ.പിയാവട്ടെ ഇവരില്‍ ആര് മല്‍സരിച്ചാലും തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കൈമാറുന്നത് എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ കൈയില്‍ നിന്നാണ്.
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്.
പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്. ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എം.എല്‍.എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.പക്ഷേ എം.പി. എന്ന നിലയില്‍ പുതിയ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
കൂടാതെ, ജാതി-മത വേര്‍തിരിവുകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരുന്നത് സങ്കടകരമാണ്. ഒരു കാലഘട്ടത്തിലും ജാതിയോ, മതമേലധ്യക്ഷന്മാരോ അല്ലായിരിക്കണം സ്ഥാനാര്‍ഥികളെയോ, ആര്‍ക്ക് വോട്ടു ചെയ്യണമെന്നോ നിശ്ചയിക്കേണ്ടത്. ജനങ്ങളെ നയിക്കേണ്ടവര്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാകണം.
നിങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ് – ഒരു ജാതിയുടെയോ മതമേലധ്യക്ഷന്മാരുടെയോ വാക്കുകള്‍ കേട്ട് വോട്ട് ചെയ്യരുത് .അങ്ങനെ ചെയ്താല്‍ അത് ജനസമൂഹത്തോട് ചെയ്യുന്ന കുറ്റമാവും. ഞാനും ഒരു വോട്ടറാണ്. ഇത്തവണയും ഞാന്‍ ചെയ്യുന്നത് ജനങ്ങള്‍ക്കുവേണ്ടിയും എനിക്കുവേണ്ടിയുമുള്ള വോട്ടായിരിക്കും ഇങ്ങനെ പോകുന്നു ധർമ്മജന്റെ വാക്കുകൾ .
dharmajan about his political views
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...