സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം, എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്യുന്നു: മമ്മൂട്ടി
Published on

മമ്മൂട്ടിലെ നടനെ മാത്രമല്ല അദ്ദേഹത്തിനുള്ളിലെ നന്മ നിറഞ്ഞ, സാമൂഹ്യ പ്രതിബന്ധതയുള്ള മനുഷ്യനേയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. സിനിമകളിലെ അഭിനയത്തിലൂടെ മാത്രം ഒതുങ്ങി നില്ക്കേണ്ടുന്ന ഒരു മനുഷ്യന് മാത്രമല്ല മമ്മൂട്ടി. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ ഒരുപാടുണ്ട്.
മമ്മൂട്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യനെ കുറിച്ചുള്ള മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാര്‍ സേവേറിയോസിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ബിഷപിനു മറുപടിയെന്നോണം അതേ വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം അതിനേക്കാള്‍ വ്യത്യസ്തമാണ്.
‘അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പറയുന്നില്ല. ശരികളാണ്. പക്ഷേ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം. അതിനുവേണ്ടി ചിലതൊക്കെ ചെയ്യണമെന്ന് തോന്നി. അത്രമാത്രം. ‘ മമ്മൂട്ടി പറയുന്നു.
‘പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടന ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എന്നെ കാണാന്‍ രണ്ട് ഡോക്ള്ടര്മാര് എത്തി. ഡോ.രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ടുപേരുടെ ചികില്‍സാ സഹായത്തിനാണ് വന്നത്. സാറിന് അത് ചെയ്തുതരാമോ എന്ന്.’
‘അന്നാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സെസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികില്‍സിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലുള്ള രോഗികള്‍ക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. അവര്‍ പറഞ്ഞതനുസരിച്ച് ചെയ്യാമെന്ന് ഞാനേറ്റു. അതോടൊപ്പം, ഈ സംഘടനയുടെ ലക്ഷ്യവും എനിക്ക് ഇഷ്ടപെട്ടു. അതിനൊപ്പം അവരോട് ഞാന്‍ ചോദിച്ചു. ഇതിനപ്പുറം ഞാന്‍ എന്തെങ്കിലും ചെയ്യണോ എന്ന്.’
‘അവര്‍ അതിന് നല്കിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ആവശ്യപ്പെട്ടതിനനുസരിച്ച് ഞാന്‍ ആ സംഘടനയുടെ രക്ഷാധികാരി ആയി. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കോഴിക്കോട് വച്ച് ഡിന്നര്‍ വിത്ത് മമ്മൂട്ടി എന്ന പേരില്‍ ഒരു പരിപാടിയും സംഘടിപ്പിച്ചു. ആ പരിപാടിയിലൂടെ അന്ന് 12 ലക്ഷത്തോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളര്‍ന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ
ഞാന്‍ ചെയ്തുപോരുന്നു. ഇതൊന്നും ഞാനാരോടും പറഞ്ഞുനടന്നില്ല. ഇപ്പോള്‍ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ഞാന്‍ ഈ പറഞ്ഞത് തന്നെ..’ മമ്മൂട്ടി പറഞ്ഞു.
Mammootty talks….
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...