
Malayalam Breaking News
ആദ്യ പ്രണയം തകർന്നപ്പോൾ തപ്സി പന്നു ചെയ്തത് ഒരു പത്താം ക്ലാസ്സുകാരി ചെയ്യാത്ത പ്രതികാരം !
ആദ്യ പ്രണയം തകർന്നപ്പോൾ തപ്സി പന്നു ചെയ്തത് ഒരു പത്താം ക്ലാസ്സുകാരി ചെയ്യാത്ത പ്രതികാരം !
Published on

By
തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി ഇപ്പോൾ ബോളിവുഡിന്റെ പ്രിയ താരമായി മാറിയിരിക്കുകയാണ് തപ്സി പന്നു . നായകന്റെ നിഴലായി നിന്ന നായികമാരുടെ കാലം കഴിഞ്ഞ സമയത്താണ് തപ്സി അരങ്ങേറിയത്. അതുകൊണ്ടു തന്നെ മികച്ച സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് നടിക്ക് ലഭിച്ചത്.
ഇനി അടുത്തതായി തപ്സിയുടെ പുറത്തിറങ്ങുന്ന ചിത്രം അമിതാഭ് ബച്ചനൊപ്പമുള്ള ബദ്ല ആണ്.
ഇപ്പോള്‍ തന്റെ ആദ്യ പ്രതികാരത്തിന്റെ കഥ പറയുകയാണ് താപ്സി. പ്രണയം നഷ്ടമാകുമ്പോൾ മിക്കവാറും നിശബ്ദത പാലിക്കുകയാണ് പതിവ് .
എന്നാൽ ചുരുക്കം ചിലർ പ്രതികാര നടപടിയിലേക്ക് കടക്കും . തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും അത് നഷ്ടമായപ്പോൾ ചെയ്ത പ്രതികാരത്തെ പറ്റിയും തപ്സി മനസ് തുറക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ ആയിരുന്നു അത്. താന്‍ പ്രണയത്തിലായിരുന്ന ആള് പരീക്ഷയുടെ പേരില്‍ ബ്രേക്കപ്പ് ആയി.
ഇത് തന്നെ വളരെയധികം വിഷമിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പിന്നെ നാളുകള്‍ക്ക് ശേഷം അയാള്‍ താനുമായി ഫ്ലര്‍ട്ട് ചെയ്യാന്‍ എത്തിയെന്നും അപ്പോള്‍ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും താപ്സി പറയപുന്നു.അയാള്‍ തനിക്കയച്ച മെസേജകളുടെ പ്രിന്റ് ഔട്ട് എടുത്ത് ആ പെണ്‍കുട്ടിക്ക് അയച്ചുകൊടുത്താണ് തന്റെ ആദ്യ പ്രതികാരം നിറവേറ്റിയത്.
സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് വലിയ താല്പര്യമാണ്. തനിക്ക് ഡേറ്റിങ്ങ് നടത്താന്‍ ആഗ്രഹമുള്ളയാളെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞത്.
ബോളിവുഡിന്റെ തന്നെ സ്വന്തം താരപുത്രനനായ തൈമുറിനൊപ്പം ഡേറ്റിങ്ങ് നടത്താനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു തപ്സിയുടെ തുറന്നുപറച്ചില്‍. ബോളിവുഡ് സിനിമാലോകത്തുനിന്നും ഡേറ്റിങ്ങിനായി ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു തപ്സി ഈ മറുപടി നല്‍കിയത്. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമുര്‍ അലി ഖാന് പട്ടൗഡിയുമായി ഡേറ്റിങ്ങ് നടത്താനാവുമോയെന്നായിരുന്നു താരം ചോദിച്ചത്. തൈമൂറിനെ കാണാനും സമയം ചെലവഴിക്കാനും ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി നേരത്തെയും പലരും എത്തിയിരുന്നു.
Thapsi pannu about breakup
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...