മമ്മൂട്ടി സിനിമകള്‍ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമല്ല, അതുകൊണ്ടാണ് അങ്കിളിന് അവാര്ഡ്ക ലഭിച്ചതും!
Published on

തുടര്‍ച്ചയായി രണ്ട് മമ്മൂട്ടിച്ചിത്രങ്ങള്‍ റിലീസാവുകയും അത് രണ്ടും അത്ഭുതകരമായ വിജയം എല്ലാ അര്‍ത്ഥത്തിലും നേടുകയും ചെയ്ത കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം. യാത്രയും പേരന്‍പും സാമ്പത്തികമായി വിജയം നേടുകയും ലോകമെമ്പാടുമുള്ള നല്ല സിനിമാസ്വാദകരുടെ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
ഇങ്ങനെ സിനിമ ചെയ്യുക എന്നത് ഈസിയല്ല. പണത്തിനുവേണ്ടി സിനിമ ചെയ്യുമ്പോള്‍ ഇത്തരം സിനിമകള്‍ ഉണ്ടാവുകയുമില്ല. അതാണ് പറഞ്ഞുവന്നത്, മമ്മൂട്ടി ഇപ്പോള്‍ സിനിമ ചെയ്യുന്നത് പണത്തിനുവേണ്ടിയല്ല. നല്ല സിനിമകള്‍ ചെയ്യുക എന്നതുമാത്രമാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. പണം പിന്നാലെ വന്നുകൊള്ളും.
കൊമേഴ്സ്യല്‍ പാക്കേജുകളായ ഏത് സിനിമയും പെര്‍ഫോം ചെയ്യുന്നതിനേക്കാള്‍ മികച്ച ബോക്സോഫീസ് പ്രകടനമാണ് യാത്രയും പേരന്‍പും നടത്തിയത്. അതിന് കാരണം, ആ രണ്ട് സിനിമകളും സത്യസന്ധമായി കഥ പറഞ്ഞു എന്നതാണ്. നല്ല കഥകള്‍ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ദാഹമാണ് ഇവിടെ വിജയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നായകനായ ‘അങ്കിള്‍’ നേടിയിരുന്നു. ഒരര്‍ത്ഥത്തില്‍ അത് മമ്മൂട്ടിക്ക് കൂടിയുള്ള അവാര്‍ഡാണ്. അങ്കിള്‍ എന്ന കഥ സിനിമയാക്കാന്‍ മുന്നിട്ടിറങ്ങുകയും പ്രതിഫലം പോലും വേണ്ടെന്നുവച്ച് ആ പ്രൊജക്ടിനൊപ്പം നില്‍ക്കുകയും ചെയ്തത് മമ്മൂട്ടി ആയിരുന്നല്ലോ.
കഴിഞ്ഞ നാലുപതിറ്റാണ്ടുകാലമായി നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോഴും അത് തുടരുന്നു എങ്കില്‍ അതിന്റെ രഹസ്യം ഒന്നേയുള്ളൂ. സിനിമയാണ് അദ്ദേഹത്തിനെല്ലാം. സിനിമയെന്ന പാഷന് മുന്നില്‍ പണം ഒന്നുമല്ല.
Mammootty movies…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...