Connect with us

ആകാശ ഗംഗ 2 വിൽ ദിവ്യ ഉണ്ണി ഇല്ല , പക്ഷെ നായകൻ റിയാസ് ഉണ്ട് – ദിവ്യ ഉണ്ണി ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി വിനയൻ !

Malayalam Breaking News

ആകാശ ഗംഗ 2 വിൽ ദിവ്യ ഉണ്ണി ഇല്ല , പക്ഷെ നായകൻ റിയാസ് ഉണ്ട് – ദിവ്യ ഉണ്ണി ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി വിനയൻ !

ആകാശ ഗംഗ 2 വിൽ ദിവ്യ ഉണ്ണി ഇല്ല , പക്ഷെ നായകൻ റിയാസ് ഉണ്ട് – ദിവ്യ ഉണ്ണി ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി വിനയൻ !

ഒട്ടേറെ ചിത്രങ്ങളിലൂടെയും സ്വതന്ത്ര നിലപാടുകളിലൂടെയും മലയാള സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് വിനയൻ. അടുത്തിടെ ഇറങ്ങിയ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പതമാക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിക്ക് ശേഷം അടുത്ത ചിത്രത്തിലേക്ക് കടക്കുകയുമാണ് വിനയൻ. വമ്പൻ ഹിറ്റ് ആയിരുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയൻ ഒരുക്കുന്നത്. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ട് വിനയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ് .

Director Vinayan at Nankam Pirai Movie Audio Launch Stills

വിനയന്റെ പോസ്റ്റ് ;

പ്രിയ സുഹൃത്തുക്കളെ..
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിൻെറ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും “നങ്ങേലി” എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു..
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്..

1999ൽ സാങ്കേതികയൊന്നും ഇത്രയധികം പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് വിനയൻ ആകാശഗംഗ എന്ന ചിത്രം പുറത്തിറക്കുന്നത്. പല വിയോജിപ്പുകള്‍ക്കിടയിലും ലക്ഷണമൊത്ത യക്ഷിക്കഥകളിലൊന്നായി ഇന്നും പ്രേക്ഷകർ പറയുന്ന ചിത്രമാണ് ആകാശഗംഗ. ഇരുപത് വർഷത്തിന്ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് .

ആകാശഗംഗ 2 വരുമ്പോൾ എല്ലാംകൊണ്ടും പുതിയ സാങ്കേതികവിദ്യകൾ തന്നെയായിരിക്കും ഉപയോഗിക്കുന്നത് എന്നാണ് വിനയൻ പറയുന്നത്. മിക്കവാറും 3 ഡി രൂപത്തിലാവും ചിത്രം എത്തുക . പഴയ കഥയുടെ തുടർച്ചയായിട്ടാണ് ആകാശഗംഗ 2 ചിത്രീകരിക്കുന്നത്. മായ എന്ന കഥാപാത്രം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാർ ഉണ്ണിക്ക് തിരികെ നൽകുന്നതായിട്ടാണ് ആദ്യഭാഗം അവസാനിക്കുന്നത്. രണ്ടാംഭാഗത്തിൽ ദിവ്യ ഉണ്ണി ഇല്ല. പ്രസവത്തോടെ മരിച്ചുപോകുന്നതായാണ് കാണിക്കുന്നത്. നായകന്‍ റിയാസ് (ഉണ്ണി) സിനിമയിലുണ്ടാകും. 20 വർഷത്തിന് ശേഷമാണ് റിയാസ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മായയുടെയും ഉണ്ണിയുടെയും മകളിലൂടെയാണ് കഥപോകുന്നത്. മായയുടെ ദേഹത്ത് യക്ഷി കയറിയ സമയത്ത് ഗർഭംധരിച്ച കുട്ടിയായത് കൊണ്ട് അതിന് ചില പ്രത്യേകതയുണ്ട്. അവൾ അമ്മയുടെ 20–ാം ചരമവാർഷികത്തിന് കോവിലകത്ത് തിരികെ എത്തുമ്പോഴുണ്ടാകുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. എംബിബിഎസിന് പഠിക്കുന്ന 20കാരിയായിട്ടാണ് ആ കുട്ടിയെ കാണിക്കുന്നത്. അതിന് പറ്റിയ പുതുമുഖത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ഏപ്രിലിൽ ആരംഭിക്കും. പഴയ ലൊക്കേഷനായ ഒളപ്പമണ്ണ മനയിൽ തന്നെയാണ് രണ്ടാംഭാഗത്തിന്റെയും ഷൂട്ടിങ്ങ്.

കുട്ടനാട്ടിലെ എന്റെ തറവാട്ടിൽ കാവും ഏഴിലംപാലയുമൊക്കെയുണ്ടായിരുന്നു. ഇതുപോലെ ഒരു ദാസിപ്പെണ്ണിനെ തമ്പ്രാക്കന്മാർ ചേർന്ന് കൊന്നിട്ട് അവർ യക്ഷിയായി മാറിയെന്നാണ് സങ്കൽപ്പം. തറവാട്ടിലെ കാവിൽ വർഷംതോറും സിനിമയിൽ കാണിക്കുന്നത് പോലെയുള്ള തുള്ളൽ നടത്തും. വല്യച്ഛൻ കയറിയതാണെന്നൊക്കെ പറഞ്ഞ് ചിലരൊക്കെ തുള്ളിഉറയാറുണ്ടായിരുന്നു. ചെറുപ്പകാലത്ത് കേട്ട കഥയിൽ നിന്നും കണ്ട കാഴ്ചകളിൽ നിന്നുമാണ് ആകാശഗംഗയുണ്ടാകുന്നത്.

ജയസൂര്യ ചിത്രത്തെ കുറിച്ചും വിനയൻ പറയുന്നു;
ജയസൂര്യയെ നായകനാക്കി നങ്ങേലി എന്ന ചരിത്ര സിനിമയാണ് എടുക്കുന്നത്. ജയൻ തന്നെയാണ് ഒരുമിച്ചൊരു സിനിമ ചെയ്യാം എന്നു പറയുന്നത്. ഊമപെണ്ണിന് ഉരിയാടാപയ്യനിൽ ഡയലോഗ് പോലുമില്ലാത്ത കഥാപാത്രത്തെയാണ് ഭംഗിയായി അവതരിപ്പിച്ചത്. അതിന്ശേഷം സിനിമയ്ക്ക് വേണ്ടി ജയൻ നടത്തിയിട്ടുള്ള പരിശ്രമങ്ങൾ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ പ്രയത്നത്തിനുള്ള ഫലമാണ് സംസ്ഥാന അവാർഡ്. എനിക്ക് എന്റെ മകനെപ്പോലെയാണ് ജയസൂര്യ. ഞാൻ കൊണ്ടുവന്നിട്ടുള്ള ഒരുപാട്പേർ സിനിമയിലുണ്ടെങ്കിലും ഒരു പ്രത്യേക അടുപ്പം ജയസൂര്യയോടുണ്ട്. ജയന്റെ ഇപ്പോഴത്തെ വളർച്ചയിലും അംഗീകാരത്തിലും അഭിമാനമുണ്ട്. ജയന്റെ പരിശ്രമത്തോട് ആദരവും.

മോഹന്ലാലുമായുള്ള വഴക്ക് അവസാനിച്ചതിനെ പറ്റിയും വിനയൻ മനസ് തുറക്കുന്നു..
ഒരു ചിരിയിൽ ആ വഴക്ക് ഇല്ലാതായി എന്ന് പറയുന്നതാകും ശരി. ഞാനും മോഹൻലാലും തമ്മിൽ ഒരുമിക്കാനുള്ള കാരണം ആന്റണി പെരുമ്പാവൂരാണ്. ഒരുമിച്ച് ഒരു സിനിമയെക്കുറിച്ച് ആലോചിച്ചാൽ നല്ലതല്ലേയെന്ന് ആന്റണി പറഞ്ഞ ശേഷമാണ് മോഹൻലാലിനെ കാണുന്നത്. പരസ്പരം കണ്ട് ചിരിച്ചതോടെ ആ പിണക്കം അലഞ്ഞുപോയി. മനസിലാരോടും സ്ഥിരമായി പകയോ ദേഷ്യമോ സൂക്ഷിക്കാത്ത ആളാണ് മോഹൻലാൽ. വ്യക്തിപരമായി എനിക്ക് ആരോടും വിരോധമില്ല. സംഘടനാപരമായിട്ടുള്ള പ്രശ്നങ്ങളായിരുന്നു. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് വന്നത് ഏറെ പ്രതീക്ഷയോടെ കാണുന്ന ആളാണ് ഞാൻ. അദ്ദേഹം വന്നശേഷമാണ് മാധ്യമങ്ങളോട് സംഘടനയിലെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചുമൊക്കെ തുറന്ന ചർച്ചകൾ വന്നത്. അതൊരു ശുഭസൂചനയാണ്. ലാലിനൊപ്പമുള്ള സിനിമയുടെ കഥ ശരിയാകുന്നതേയുള്ളൂ.

vinayan about divya unnis character in akashaganga 2

More in Malayalam Breaking News

Trending

Recent

To Top