
Malayalam Breaking News
ഒരിക്കലും ശമിക്കാത്ത കള്ളങ്ങള്‍; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍!
ഒരിക്കലും ശമിക്കാത്ത കള്ളങ്ങള്‍; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍!
Published on

ജനപ്രിയ നടൻ മോഹലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പലപ്പോഴും അണിയറപ്രവർത്തകർ രംഗത്തുവന്നെങ്കിലും പ്രചാരങ്ങൾക്ക് ഒരു കുറവുമില്ല.
ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ, എന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. ചിത്രത്തിന്റെ ഇന്‍ട്രോ സീന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍. മുരളി ഗോപിയുടെ പോസ്റ്റ് ഷെയര്‍ ചെയ്താണ് ലാല്‍ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
മോഹൻലാലിൻറെ പോസ്റ്റ്
പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയുമെല്ലാം #StopLuciferRumours എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തുണ്ട്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ ‘ലൂസിഫര്‍’ ആറുമാസത്തോളം നീണ്ട ചിത്രീകരണത്തിനു ശേഷമാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്ബുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.പൃഥ്വിരാജ് പല തവണ ലൂസിഫറിനെ കുറിച്ചുള്ള റൂമറുകൾ നിർത്താനാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
mohanlal’s facebook post about fake rumers of lucifer filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...