
Malayalam Breaking News
തൃഷയ്ക്ക് പണി കൊടുത്ത് ശ്രീ റെഡ്ഡി! നടിയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് തൃഷയോട് ആരാധകർ !
തൃഷയ്ക്ക് പണി കൊടുത്ത് ശ്രീ റെഡ്ഡി! നടിയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് തൃഷയോട് ആരാധകർ !
Published on

തെലുഗു ചലച്ചിത്രനടിയും അവതാരികയുമായ ശ്രീ റെഡ്ഡി വിവാദങ്ങളുടെ നായികയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നടിമാര്‍ക്കെതിരെ വ്യാപകമായ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്ന് ശ്രദ്ധേയയായ നടിയാണ് ശ്രീ റെഡ്ഡി. തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.
തെലുങ്ക് നടന് റാണാ ദഗ്ഗുബാട്ടിയുടെ സഹോദരനും നിര്‍മാതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബാട്ടിക്കെതിരേ ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. താനുമായി അഭിറാം പ്രണയത്തിലായിരുന്നുവെന്ന് ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. വിവാദവാഗ്ദാനം നല്കി അഭിറാം തന്നെ വഞ്ചിച്ചുവെന്ന് പറഞ്ഞ ശ്രീ റെഡ്ഡി സാമൂഹിക മാധ്യമങ്ങളിലൂടെ അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇത് വലിയ വിവാദമാണ് തുടക്കം കുറിച്ചിരുന്നു..
മാസങ്ങള്‍ക്ക് ശേഷം അഭിറാമിനെതിരേ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ശ്രീ റെഡ്ഡി. തന്റെയും അഭിറാമിന്റെയും ചിത്രത്തിനൊപ്പം റാണയുടെയും തൃഷയുടെയും ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചാണ് ശ്രീ റെഡ്ഡി അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഒരു കാലത്ത് റാണയും തൃഷയും പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. ദഗ്ഗുബാട്ടി കുടുംബത്തോടുള്ള ദേഷ്യം തീര്‍ക്കാന്‍ തൃഷയുടെയും റാണയുടെയും സ്വകാര്യ ചിത്രം ഉപയോഗിച്ചിരിക്കുകയാണ് നടി. എന്നാൽ വൻ വിമർശനമാണ് പോസ്റ്റിനെതിരെ നടി നേരിടുന്നത്. നിങ്ങൾ നിങ്ങൾക്കെതിരെ തന്നെയാണ് പോസ്റ്റിടുന്നതെന്നാണ് ആരാധകർ പറയുന്നത്. തൃഷ നിയമനടപടിയുമായി മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
തെലുങ്ക് ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണത്തിനും വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെയാണ് ശ്രി റെഡ്ഡി പ്രശസ്തയായത്. ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ലൈംഗികബന്ധത്തിനു തയ്യാറാകണമെന്നാവശ്യപ്പെടുന്ന ‘കാസ്റ്റിങ് കൗച്ച്’ സമ്പ്രദായം തെലുങ്ക് ചലച്ചിത്രരംഗത്തുമുണ്ടെന്നാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിനെതിരെ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ശ്രീ റെഡ്ഡി പ്രതിഷേധിച്ചിരുന്നു.
sree reddy’s facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...