
Malayalam Breaking News
ശ്രീദേവിയുമായുള്ള അപൂർവ രൂപ സാദൃശ്യം , പതിനെട്ടാം വയസ്സിലെ ദുരൂഹ മരണം ; ദിവ്യ ഭാരതിയുടെ ജീവിതം !
ശ്രീദേവിയുമായുള്ള അപൂർവ രൂപ സാദൃശ്യം , പതിനെട്ടാം വയസ്സിലെ ദുരൂഹ മരണം ; ദിവ്യ ഭാരതിയുടെ ജീവിതം !
Published on

By
ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് പോലും വിശേഷിക്കപെട്ട ആളാണ് ശ്രീദേവി. പൊലിഞ്ഞു പോയെങ്കിലും ശ്രീദേവി എന്നും ആളുകളുടെ പ്രിയ നടിയാണ്. തൊണ്ണൂറുകളിൽ ശ്രീദേവി ബോളിവുഡിൽ കത്തി നിൽക്കുന്ന സമയത്ത് ശ്രീദേവിയുടെ അസാധാരണ മുഖ സാദൃശ്യവുമായി സിനിമയിലേക്ക് ഉയർന്നു വന്ന താരമാണ് ദിവ്യ ഭാരതി.
ഇരുവരുടെയും സാമ്യം ആരാധകരെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്. ശ്രീദേവിയെ പോലെ സിനിമയിലേക്ക് ആഗ്രഹിച്ച് എത്തിയതാണ് ദിവ്യ ഭാരതിയും . അതിനായി പഠനം പോലും പാതി വഴിക്ക് ഉപേക്ഷിച്ചു . ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് സ്കൂൾ ജീവിതം ഉപേക്ഷിച്ച് ദിവ്യ ഭാരതി മോഡലിങ്ങിലേക്ക് ഇറങ്ങിയത്. അതിനു പിന്നാലെ സിനിമയിലേക്കും എത്തി.
വെങ്കടേഷുമൊത്ത് ‘ബോബ്ബിലി രാജ’ എന്ന ഒരു തെലുഗു ചിത്രത്തിലൂടെയാണ് ദിവ്യ അരങ്ങേറിയത്. അതിനു പിന്നാലെ ഗോവിന്ദ, ഷാരുഖ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായി ബോളിവുഡിലെ തിരക്കുള്ള നടിയായി മാറി. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്ബോഴേ വിവാദങ്ങളും ദിവ്യയുടെ ജീവതത്തെ പിന്തുടര്ന്നു.
പതിനെട്ടാം വയസ്സില്‍, ‘ഷോലാ ഔര്‍ ശബ്ന’ത്തിന്റെ സെറ്റില്‍ വെച്ച്, അന്നത്തെ പല ഗോവിന്ദാ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന സാജിദ് നദിയാദ്വാലയുമായി ദിവ്യ പ്രണയത്തിലാവുകയും, അധികം താമസിയാതെ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം ദിവ്യ, തന്റെ പേര് സന എന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ബോളിവുഡിലെ തിരക്കുള്ള നായിക ആയത് കൊണ്ട് തന്നെ ഈ വിവാഹം രഹസ്യമാക്കി വയ്ക്കുവാന്‍ രണ്ടു പേരും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹ ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ പോലും ഈ ബന്ധത്തെ എതിര്‍ത്തുകൊണ്ട് ഇരുവരും രംഗത്ത് എത്തുകയും ചെയ്തു.
ഭര്‍ത്താവ് സാജിദ് ദിവ്യയ്ക്ക് വെര്‍സോവയില്‍ തുളസി അപ്പാര്‍ട്ട്മെന്റില്‍ ഒരു ഫ്ലാറ്റെടുത്ത് നല്കി.
ഒരിക്കൽ കുടുംബ സുഹൃത്തും സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന ഡിസൈനര്‍ നീതാ ലുള്ളയും അവരുടെ ഭര്‍ത്താവും സൈക്കാട്രിസ്റ്റുമായ ശ്യാം ലുള്ളയും കൂടി ദിവ്യയെക്കാണാന്‍ അപ്പാര്‍ട്ട്മെന്റില്‍ വന്നിരുന്നു. ദിവ്യ ഫ്ളാറ്റിലെ അടുക്കളയ്ക്ക് സമീപമുള്ള വലിയ സ്ലൈഡിങ്ങ് വിന്‍ഡോയില്‍ കൂടി പുറത്തേയ്ക്ക് കാലിട്ട് രണ്ടു പെഗ്ഗ് കഴിച്ചു കൊണ്ടിരുന്നതിനു ശേഷം ആവേശത്തോടെ എഴുന്നേല്ക്കാന് ശ്രമിച്ചു. അതേ നിമിഷം കൈ സ്ലിപ്പായി അഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു. കോണ്‍ക്രീറ്റ് തറയില്‍ ചെന്ന് തലയടിച്ചു വീണ ദിവ്യാ ഭാരതിയേ അപകടം നടന്നയുടന്‍ തൊട്ടടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഈ മരണത്തോടെ വിവാദങ്ങള്‍ കൂടുതല്‍ ശക്തമായി. ദിവ്യയുടെ മൂഡ് സ്വിങ്സിനെയും സാജിദുമായുള്ള ബന്ധത്തിലെ വിള്ളലുകളെയും ഗോസിപ്പ് കോളങ്ങള്‍ നിറച്ചുവെങ്കിലും ഇത് ഒരു അപകട മരണം മാത്രമാണെന്ന് അവസാനം തെളിഞ്ഞു.
divya bharathi life story
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...