
Malayalam Breaking News
കട്ട ലോക്കൽസിന്റെ അടിച്ചുപൊളി പാട്ടുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി !
കട്ട ലോക്കൽസിന്റെ അടിച്ചുപൊളി പാട്ടുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി !
Published on

By
ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലെ അടിച്ചുപൊളി ഗാനം എത്തി.മലയുടെ മേലെ കാവിൽ എന്ന ഗാനത്തിൽ മണിക്കുട്ടൻ , സുരഭി സന്തോഷ് , ഹരിശ്രീ അശോകൻ , തുടങ്ങി ഒട്ടു മിക്ക താരങ്ങളും അണിനിരക്കുന്നുണ്ട് .
രാജീവ് ആലുങ്കലിന്റെ വരികൾക്ക് നാദിര്ഷയാണ് ഈണം നൽകിയിരിക്കുന്നത്. അടിച്ചുപൊളി ഗാനങ്ങളിലൂടെ മനസ് കവർന്ന ഗായകൻ അഫ്സൽ ആണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആൽബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
ഹാസ്യത്തിന് മുഖ്യപങ്ക് നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാള സിനിമയിൽ പ്രവർത്തിച്ച ഒട്ടുമിക്ക ഹാസ്യ താരങ്ങളും അണിനിരക്കുന്നുണ്ട്. സലീം കുമാർ, ഇന്നസെന്റ്, ധർമ്മജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ , ടിനി ടോം, കലാഭവൻ ഷാജോൺ, അബു സലീം, ബൈജു തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
an international local story song
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...