Connect with us

“ഇങ്ങനൊരു അച്ഛനെ കിട്ടിയാൽ ബെസ്റ്റ് ആയിരിക്കും “- ബാലൻ വക്കീലിന്റെ അച്ഛനായ സിദ്ദിഖിനെ പറ്റി ദിലീപ് !

Malayalam Breaking News

“ഇങ്ങനൊരു അച്ഛനെ കിട്ടിയാൽ ബെസ്റ്റ് ആയിരിക്കും “- ബാലൻ വക്കീലിന്റെ അച്ഛനായ സിദ്ദിഖിനെ പറ്റി ദിലീപ് !

“ഇങ്ങനൊരു അച്ഛനെ കിട്ടിയാൽ ബെസ്റ്റ് ആയിരിക്കും “- ബാലൻ വക്കീലിന്റെ അച്ഛനായ സിദ്ദിഖിനെ പറ്റി ദിലീപ് !

കമ്മാര സംഭവത്തിന് ശേഷം എത്തിയ ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ , മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച അഭിപ്രായമാണ് നേടുന്നത്. ദിലീപിന്റെ വിക്കനായ ബാലൻ വക്കീലിന്റെ ഒപ്പം നിന്ന കഥാപാത്രമാണ് സിദ്ദിഖിന്റെ ന്യു ജനറേഷൻ അച്ഛൻ .

ചിരിപ്പിക്കുകയൂം ചിന്തിപ്പിക്കുകയും ചെയ്ത സിദ്ദിഖ് കഥാപാത്രം , ബാലൻ വക്കീലിന്റെ ഏറ്റവും വലിയ പിന്തുണയാണ്. കുറവുകളെ മറികടക്കാൻ ബാലൻ വക്കീലിന് പിന്തുണ ആയവരിൽ ഒരാളാണ് അച്ഛൻ . സിദ്ദിഖിന്റെ കഥാപാത്രത്തെ പറ്റി മനസ് തുറക്കുകയാണ് ദിലീപ്.

“സിദ്ദിഖിന്റെ കഥാപാത്രം ഗംഭീരമാണ്. അദ്ദേഹത്തെപ്പോലൊരു അച്ഛനെ കിട്ടിയാ ബെസ്റ്റായിരിക്കും. നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ അച്ഛനെ കാണാന്‍ തുടങ്ങിയതാണ്. അച്ഛന്‍ എന്നെക്കാണാന്‍ തുടങ്ങിയിട്ട് 28 വര്‍ഷമായതല്ലേയുള്ളൂ, ഈ ഡയലോഗ് താന്‍ ജീവിതത്തില്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്. കുറേക്കഴിഞ്ഞ് ആ കണക്ക് മനസ്സിലായില്ലെന്ന് പറഞ്ഞ് അച്ഛന്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. അതാണ് ഇഷ്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ബുദ്ധിയുള്ളവന്‍ അതില്‍ പിടിച്ച്‌ രക്ഷപ്പെടും, അവനെ നമ്മള്‍ ഭാഗ്യവാനെന്ന് വിളിക്കും. ബാലന്‍ വക്കീല്‍ ട്രെയിലറില്‍ സിദ്ദിഖ് പറഞ്ഞ ഡയലോഗായിരുന്നു ഇത്. നല്ലൊരു ഇന്‍സ്പയറിങ് അച്ഛനായാണ് സിദ്ദിക്ക എത്തിയത്.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ അളിയനായാണ് സുരാജ് എത്തുന്നത്. മോഹനപിള്ള എന്ന പോലീസുകാരനെയാണ് താരം അവതരിപ്പിച്ചത്. വളരെ മനോഹരമായാണ് സുരാജ് അഭിനയിച്ചതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അജു വര്‍ഗീസ്, മംമ്ത മോഹന്‍ദാസ്, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

dileep about siddique’s character in kodathi samaksham balan vakkeel

More in Malayalam Breaking News

Trending

Recent

To Top