
Malayalam Breaking News
‘ഓട്ടം’മത്സരം ആരംഭിക്കുകയാണ് ! – ട്രെയ്ലർ നാളെ എത്തും !
‘ഓട്ടം’മത്സരം ആരംഭിക്കുകയാണ് ! – ട്രെയ്ലർ നാളെ എത്തും !
Published on

By
തോമസ് തിരുവല്ലയുടെ നിർമാണത്തിൽ പുതുമുഖ സംവിധായകൻ സാം സംവിധാനം ചെയ്യുന്ന ഓട്ടം എന്ന ചിത്രത്തിന്റെ ട്രെയ്ലർ നാളെ എത്തും. സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും അഭിനേതാക്കളും ഉൾപ്പെടെ അണിയറ പ്രവർത്തകർ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.
ഓട്ടത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണൻ ആണ് . ദേശീയ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്. വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
റിയാലിറ്റി ഷോയിലൂടെ സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം. കലാമൂല്യമുള്ള ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തോമസ് തിരുവല്ല വ്യക്തമാക്കിയിരുന്നു.
Ottam movie treilar release
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...