Malayalam Breaking News
മികച്ച പ്രതികരണവുമായി ഓട്ടം മുന്നേറുന്നു ; പുതിയ ടീസർ എത്തി
മികച്ച പ്രതികരണവുമായി ഓട്ടം മുന്നേറുന്നു ; പുതിയ ടീസർ എത്തി
നവാഗതനായ സാം സംവിധാനം ചെയ്ത ഓട്ടം തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ പുതിയ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് അതിജീവനത്തിനായി മനുഷ്യര്‍ നടത്തുന്ന ‘നെട്ടോട്ട’ത്തിന്റെ കഥയാണ്. മറിച്ച് രണ്ട് യുവാക്കളുടെ അതിജീവനശ്രമങ്ങളും പരസ്പരം അറിയാതെ അവര്‍ അപരനില്‍ ഏല്‍പ്പിക്കുന്ന ‘സ്വാധീനങ്ങളു’മാണ് സിനിമയുടെ കേന്ദ്രപ്രമേയം.
പശ്ചിമകൊച്ചിയിലെ വൈപ്പിനും തിരുവനന്തപുരവുമാണ് ‘ഓട്ട’ത്തിന്റെ കഥാപരിസരങ്ങളാവുന്നത്. വൈപ്പിന്‍ പശ്ചാത്തലമാകുന്ന പ്രധാനഭാഗത്ത് ചവിട്ടുനാടകാവതരണമൊക്കെ കഥാഗതിയുടെ ഭാഗമാവുന്നുണ്ട്.
നന്ദു ആനന്ദും റോഷൻ ഉല്ലാസമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.പുതുമുഖങ്ങൾക്കൊപ്പം
സുധീർ കരമന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, രാജേഷ് ശര്‍മ്മ, രോഹിണി, ജോളി ചിറയത്ത്, തെസ്‌നി ഖാന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലേക്കൊക്കെ പരിചയസമ്പന്നരെ കാസ്റ്റ് ചെയ്തിരിക്കുന്നത് മികച്ച തീരുമാനമാണ്.
രാജേഷ് കെ നാരായണന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പപ്പുവും അനീഷ്‌ലാല്‍ ആര്‍ എസും ചേര്‍ന്നാണ്. ജോണ്‍ പി വര്‍ക്കിക്കും 4 മ്യൂസിക്‌സിനുമാണ് സംഗീതത്തിന് ക്രെഡിറ്റ്‌സ്. തോമസ് തിരുവല്ലയാണ് നിര്‍മ്മാണം.
ottam movie new teaser released